- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വാട്ട്‌സാപ്പ് ബന്ധം ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ്ങിലെത്തി; മലയാളിയില്‍ നിന്ന് 56 ലക്ഷം തട്ടിയ ഗുജറാത്ത് സ്വദേശി പിടിയില്‍

കൊച്ചി: ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗില്‍ വന്‍ലാഭം വാഗ്ദാനം ചെയ്ത് കറുകുറ്റി സ്വദേശിയില്‍ നിന്ന് 56 ലക്ഷം രൂപ തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. ദുബൈയില്‍ സ്ഥിരതാമസമാക്കിയ ഗുജറാത്ത് സ്വദേശി കാര്‍ത്തിക്ക് നീലകാന്ത് ജാനി(49)യെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.
നിക്ഷേപത്തിന് ഒണ്‍ലൈന്‍ ഷയര്‍ ട്രേഡിംഗിലൂടെ വന്‍ ലാഭമാണ് തട്ടിപ്പ് സംഘം വാഗ്ദാനം ചെയ്തതെന്ന് അങ്കമാലി പോലിസ് പറയുന്നു. വാട്‌സ്ആപ്പ് വഴി ചാറ്റ് ചെയ്താണ് ഇരയുമായി ബന്ധം സ്ഥാപിച്ചത്. തുടര്‍ന്ന് തട്ടിപ്പു സംഘം അയച്ചുകൊടുത്ത ലിങ്കിലൂടെ വ്യാജ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തു. ഓരോ ലെവല്‍ കഴിയുമ്പോള്‍ നിക്ഷേപവും ലാഭവും വര്‍ധിക്കുമെന്നായിരുന്നു ഓഫര്‍. തുടക്കത്തില്‍ ചെറിയ തുകകള്‍ നിക്ഷേപിച്ചു. അതിന് കൃത്യമായി ലാഭവിഹിതം നല്‍കി.
പല അക്കൗണ്ടുകള്‍ വഴിയാണ് ഇവര്‍ ലാഭമെന്ന പേരില്‍ പണം നല്‍കുന്നത്. ഇങ്ങനെ നല്‍കുന്നത് ഇതു പോലെ തട്ടിപ്പിനിരയാകുന്നവര്‍ നിക്ഷേപിക്കുന്ന തുകയാണ്. ഇതോടെ തട്ടിപ്പു സംഘം നിക്ഷേപകന്റെ വിശ്വാസം ആര്‍ജ്ജിച്ചെടുക്കുന്നു. തുടര്‍ന്ന് കൂടുതല്‍ തുക കറുകുറ്റി സ്വദേശി നിക്ഷേപിച്ചു. നിക്ഷേപ തുകയും, കോടികളുടെ 'ലാഭവും ' ആപ്പിലെ ഡിസ്‌പ്ലേയില്‍ കാണിച്ചു കൊണ്ടേയിരുന്നു.
അത് പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍, പിന്‍വലിക്കുന്നതിന് ലക്ഷങ്ങള്‍ സംഘം ആവശ്യപ്പെട്ടു. അപ്പോഴാണ് തട്ടിപ്പു ബോധ്യപ്പെട്ടത്. തുടര്‍ന്ന് പോലിസിനെ സമീപിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേനയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക ടീമാണ് അന്വേഷണം നടത്തിയത്.സമാന കുറ്റകൃത്യത്തിന് ഇയാള്‍ക്കെതിരെ മുംബൈയില്‍ നാലു കേസുകളുണ്ട്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















