- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മൂലമ്പിള്ളി: കുടിയൊഴിപ്പിക്കപ്പെട്ട കുടംബങ്ങളിലെ അംഗങ്ങളുടെ ജോലിയും വീട്ടുവാടകയും; സര്‍ക്കാരിന് കത്ത് നല്‍കും
പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച വീടുകളുടെ വിള്ളലുകള്‍ പരിശോധിച്ച് ഒരു മാസത്തിനകം റിപോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടര്‍ എസ് സുഹാസിന്റെ അധ്യക്ഷതിയില്‍ ചേര്‍ന്ന് മോണിറ്ററിംഗ് കമ്മിറ്റിയോഗം പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പദ്ധതിയുടെ ഭാഗമായി വാഴക്കാല വില്ലേജില്‍ 118 കുടുംബങ്ങള്‍ക്ക് അനുവദിച്ച പുനരധിവാസ പ്ലോട്ടുകളുടെ രേഖാചിത്രം പ്രദേശത്ത് സ്ഥാപിക്കുവാനും തീരുമാനിച്ചു.

കൊച്ചി: വല്ലാര്‍പാടം പദ്ധതിയ്ക്കായി കുടിയൊഴിപ്പിക്കപ്പെട്ടവരെ പുനരധിവസിപ്പിക്കുന്ന മൂലമ്പിള്ളി പുനരധിവാസ പദ്ധതിയുടെ ഭാഗമായുള്ള കുടുംബങ്ങളിലെ അംഗങ്ങളുടെ ജോലിയും വീട് നിര്‍മ്മാണം പൂര്‍ത്തിയാകാത്തവരുടെ വാടക സംബന്ധിച്ചും സര്‍ക്കാരിലേക്ക് കത്ത് നല്‍കുവാന്‍ ജില്ലാ കലക്ടര്‍ എസ് സുഹാസിന്റെ അധ്യക്ഷതിയില്‍ ചേര്‍ന്ന് മോണിറ്ററിംഗ് കമ്മിറ്റിയോഗം തീരുമാനിച്ചു.പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച വീടുകളുടെ വിള്ളലുകള്‍ പരിശോധിച്ച് ഒരു മാസത്തിനകം റിപോര്‍ട്ട് നല്‍കാന്‍ പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പദ്ധതിയുടെ ഭാഗമായി വാഴക്കാല വില്ലേജില്‍ 118 കുടുംബങ്ങള്‍ക്ക് അനുവദിച്ച പുനരധിവാസ പ്ലോട്ടുകളുടെ രേഖാചിത്രം പ്രദേശത്ത് സ്ഥാപിക്കുവാനും തീരുമാനിച്ചു. തീരദേശപരിപാലന നിയമത്തിന്റെ പരിധിയില്‍ വരുന്ന കടമക്കുടി, മുളവുകാട് പഞ്ചായത്തിലെ പുനരധിവാസ പ്ലോട്ടുകളില്‍ കെട്ടിട നിര്‍മ്മാണം നടത്തുന്നതിന് കേരള തീരദേശ പരിപാലന അതോറിറ്റിയുടെ നിബന്ധനകള്‍ക്ക് വിധേയമായി ബില്‍ഡിംഗ് പെര്‍മിറ്റുകള്‍ പുതുക്കി നല്‍കുന്നതിന് പഞ്ചായത്തുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
പുനരധിവാസ പദ്ധതിയുടെ ഭാഗമായുള്ള കോതാട് പുനരധിവാസ മേഖലയില്‍ മിന്നല്‍ രക്ഷാചാലകം പ്രവര്‍ത്തന ക്ഷമമാക്കാന്‍ കേരള വാട്ടര്‍ അതോറിറ്റിയ്ക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഡെപ്യൂട്ടി കലക്ടര്‍ എം വി സുരേഷ് കുമാര്‍, തഹസില്‍ദാര്‍മാരായ ബീന പി ആനന്ദ്, ലിറ്റി ജോസഫ്, മൂലമ്പിള്ളി കോഡിനേഷന്‍ കമ്മറ്റി കണ്‍വീനര്‍ വി പി വില്‍സണ്‍ , ഏലൂര്‍ ഗോപിനാഥ്, കെ രജികുമാര്‍, ഫ്രാന്‍സിസ് പങ്കെടുത്തു.മൂലംമ്പിള്ളി കുടിയിറക്കലിന് ഈ മാസം ആറിന്13 വര്‍ഷം പൂത്തിയാിയിരുന്നു. എന്നാല്‍ പദ്ധകതിയുടെ ഭാഗമായി പ്രഖ്യാപിച്ച പുനരധിവാസ പാക്കേജ് ഇപ്പോഴും അനിശ്ചിതത്തിലാണ്.2008 ഫെബ്രുവരി 6 നാണ് വല്ലാര്‍പാടം ഐ സി സി റ്റി കണ്ടെയ്നര്‍ ടെര്‍മിനലിനു വേണ്ടി മൂലംമ്പിള്ളിയില്‍ ബലം പ്രയോഗിച്ച് വീടുകള്‍ തകര്‍ത്ത് കുടിയിറക്കിയത്. പുനരധിവാസം ആവശ്യപ്പെട്ടുകൊണ്ട് മൂലംമ്പിള്ളി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എറണാകുളം മേനേകയില്‍ ആരംഭിച്ച ജനകീയ സമരം 2008 മാര്‍ച്ച് 19ന് സര്‍ക്കാര്‍ മൂലംമ്പിള്ളി പാക്കേജ് വിജ്ഞാപനം ചെയ്തതിനു ശേഷമാണ് അവസാനിപ്പിച്ചത്. പാക്കേജിലെ സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ നടപ്പാക്കിയെടുക്കുവാന്‍ ഈ കാലയളവില്‍ ഒട്ടനവധി സമരങ്ങള്‍ കുടിയിറക്കപ്പട്ട 316 കുടുംബങ്ങള്‍ക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട്.
ഓണം, ക്രിസ്തുമസ്, ഈസ്റ്റര്‍ തുടങ്ങിയ വിശേഷ ദിനങ്ങളില്‍ മേനേകയിലെ സമരപന്തലില്‍ നടത്തിയിരുന്ന പട്ടിണിസമരവും, സത്യാഗ്രഹവുമൊക്കെ ഇതില്‍ പെടും. മുളവുകാട്, കടമക്കുടി, ചേരാനല്ലൂര്‍, ഏലൂര്‍, കടുങ്ങല്ലൂര്‍, ഇടപ്പിള്ളി നോര്‍ത്ത്, ഇടപ്പിള്ളി സൗത്ത് വില്ലേജുകളില്‍ നിന്നായി കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് നല്‍കിയ ഏഴു പുനരധിവാസ സൈറ്റുകളില്‍ ആകെ 46 വീടുകളാണ് സ്വന്തം ചിലവില്‍ വയ്ക്കാനായത്. മുളവുകാട്, കടമക്കുടി വില്ലേജുകളില്‍ പെട്ട പുനരധിവാസ ഭൂമികളില്‍ സിആര്‍ഇസഡ് നിയമത്തിന്റെ പേരില്‍ പലര്‍ക്കും കെട്ടിട നിര്‍മ്മാണ അനുമതി നിഷേധിക്കപ്പെട്ടു. തുതിയൂര്‍ ഇന്ദിരാനഗര്‍, തുതിയൂര്‍ ആദര്‍ശ് നഗര്‍ എന്നിവിടങ്ങളില്‍ നല്‍കിയിരിക്കുന്ന നികത്തുഭൂമികള്‍ വീടുവയ്ക്കാന്‍ പാകത്തിന് ഉറപ്പില്ലാത്തതിനാലും, സ്ഥലത്തിന്റെ അതിരുകള്‍ നിര്‍ണ്ണയിച്ച സ്‌കെച്ച് നല്‍കാത്തതിനാലും വീടുവയ്ക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് പട്ടയം ലഭിച്ചവര്‍. ഇതിനോടകം 29 പേര്‍ പുനരധിവാസപാക്കേജിന്റെ ആനുകൂല്യം ലഭിക്കാതെ മരിച്ചു.നഷ്ടപരിഹാര തുകയില്‍ നിന്നും വസൂലാക്കിയ 12 ശതമാനം വരുമാന നികുതി യോ പദ്ധതിയുടെ പേരില്‍ കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളിലെ ഒരാള്‍ക്ക് ജോലി നല്‍കുമെന്ന വാഗ്ദാനവും പാലിക്കപ്പെടുവാന്‍ സര്‍ക്കാരിന് കഴിഞ്ഞട്ടില്ല. അടിസ്ഥാന സൗകര്യം ഒരുക്കുന്നത് വരെ പ്രതിമാസം 5000 രൂപ വീതം വീട്ടു വാടക നല്‍കണമെന്ന് ഹൈക്കോടതി നിഷ്‌കര്‍ഷിച്ചിട്ടുള്ളതാണ്. എന്നാല്‍ 2013 ന് ശേഷം വീട്ട് വാടക ഒന്നും തന്നെ നല്‍കിയട്ടില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















