Kerala

ടോളിനെതിരെ കണ്ടയ്‌നര്‍ ലോറികള്‍ സമരത്തില്‍; വല്ലാര്‍പാടം തുറമുഖത്ത് ചരക്ക് നീക്കം നിലച്ചു

പുറത്തു നിന്നെത്തുന്ന വാഹനങ്ങളും ചരക്ക് എടുക്കാതായതോടെ ചരക്ക് നീക്കം പൂര്‍ണമായും സത്ംഭിച്ചു. ഞായറാഴ്ച്ച രാവിലെ മുതലാണ് കണ്ടെയ്‌നര്‍ ലോറി ഉടമകള്‍ ചരക്ക് നീക്കം ബഹിഷ്‌കരിച്ചു തുടങ്ങിയത്. പണിമുടക്കിയ ട്രക്ക് ഉടമ സംഘടനകളുടെ നേതൃത്വത്തില്‍ മുളവുകാട് പൊന്നാരിമംഗലം ടോള്‍ ഗേറ്റിലേക്ക് മാര്‍ച്ച് നടത്തി.രണ്ടായിരത്തോളം ട്രക്കുകളാണ് വല്ലാര്‍പാടത്തു നിന്നും പ്രതിദിനം ചരക്ക് നീക്കം നടത്തുന്നത്. ട്രക്ക് ഒന്നിന് പ്രതിദിനം 375 രൂപ മുതല്‍ 1500 രൂപ വരെ ഇവിടെ ടോള്‍ നല്‍കണം

ടോളിനെതിരെ കണ്ടയ്‌നര്‍ ലോറികള്‍ സമരത്തില്‍; വല്ലാര്‍പാടം തുറമുഖത്ത്  ചരക്ക് നീക്കം നിലച്ചു
X

കൊച്ചി: വല്ലാര്‍പാടം കണ്ടയ്‌നര്‍ റോഡില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ടോള്‍ പിരിവ് നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് കണ്ടയ്‌നര്‍ ലോറി ഉടമകള്‍ സമരം തുടരുന്നതു മൂലം വല്ലാര്‍പാടം തുറമുഖത്തു നിന്നുള്ള ചരക്ക് നീക്കം നിലച്ചു. പുറത്തു നിന്നെത്തുന്ന വാഹനങ്ങളും ചരക്ക് എടുക്കാതായതോടെ ഇവിടെ നിന്നുളള ചരക്ക് നീക്കം പൂര്‍ണമായും സത്ംഭിച്ചിരിക്കുകയാണ്. വാണിജ്യാടിസ്ഥാനത്തിലുള്ള വാഹനങ്ങള്‍ക്ക് കണ്ടയ്‌നര്‍ റോഡില്‍ ടോള്‍ ഏര്‍പ്പെടുത്തിയതാണ് പ്രതിഷേധങ്ങള്‍ക്ക് കാരണമായത്. ഞായറാഴ്ച്ച രാവിലെ മുതലാണ് കണ്ടെയ്‌നര്‍ ലോറി ഉടമകള്‍ ചരക്ക് നീക്കം ബഹിഷ്‌കരിച്ചു തുടങ്ങിയത്. പണിമുടക്കിയ ട്രക്ക് ഉടമ സംഘടനകളുടെ നേതൃത്വത്തില്‍ മുളവുകാട് പൊന്നാരിമംഗലം ടോള്‍ ഗേറ്റിലേക്ക് മാര്‍ച്ച് നടത്തി.രണ്ടായിരത്തോളം ട്രക്കുകളാണ് വല്ലാര്‍പാടത്തു നിന്നും പ്രതിദിനം ചരക്ക് നീക്കം നടത്തുന്നത്. പണിമുടക്ക് രണ്ട് ദിവസം പിന്നിട്ടിട്ടും ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്താന്‍ പോലും ബന്ധപ്പെട്ടവര്‍ തയാറായിട്ടില്ലെന്ന് കണ്ടയ്‌നര്‍ മോണിട്ടറിങ് കമ്മിറ്റി ആരോപിച്ചു.

തുറമുഖത്തു നിന്നും പുറപ്പെടുന്ന ട്രക്ക് ഒന്നിന് പ്രതിദിനം 375 രൂപ മുതല്‍ 1500 രൂപ വരെ ഇവിടെ ടോള്‍ നല്‍കണമെന്നതാണ് നിലവിലെ സ്ഥിതി. വാഹനങ്ങള്‍ക്ക് മതിയായ പാര്‍ക്കിങ് സൗകര്യം പോലും ഒരുക്കിയിട്ടില്ല. നിലവില്‍ പരിമിതയായ പാര്‍ക്കിങ് സ്ഥലത്ത് പ്രതിദിനം 300 രൂപയാണ് നല്‍കേണ്ടത്. ഇതിനിടയില്‍ ഇത്രയും തുക ടോള്‍ നല്‍കുന്നത് പ്രായോഗികമല്ലെന്ന് കണ്ടെയ്‌നര്‍ ലോറി ഉടമകള്‍ പറഞ്ഞു. പകുതിയിലധികം പേരും വന്‍ തോതില്‍ പണം വായ്പ എടുത്തും മറ്റുമാണ് ട്രക്കുകള്‍ വാങ്ങിയിരിക്കുന്നത്.ഇതിന്റെ വായ്പകള്‍ അടയക്കാന്‍ തന്നെ പാടുപെടുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ വന്‍ തോതില്‍ ടോളും ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും ഇവര്‍ പറയുന്നു.

ഏകപക്ഷീയമായ രീതിയിലാണ് ടോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന്് കണ്ടയ്‌നര്‍ മോണിറ്ററിംഗ് കമ്മിറ്റി കണ്‍വീനര്‍ ചാള്‍സ് ജോര്‍ജ് തേജസ്് ന്യൂസിനോട് പറഞ്ഞു.നേരത്തെ ഇവിടെ ടോള്‍ പിരിവ് ആരംഭിച്ചപ്പോള്‍ പ്രദേശവാസികളടക്കം പ്രക്ഷോഭവുമായി രംഗത്തു വന്നതിനെ തുടര്‍ന്ന് ദേശീയ പാത അതോരിറ്റിയും ജില്ലാ ഭരണകൂടവും ഇടപെട്ട് ടോള്‍ പിരിവ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. കുടുതല്‍ ചര്‍ച്ചകള്‍ നടത്തിയതിനു ശേഷം മാത്രമെ ടോള്‍ പിരിവ് ആരംഭിക്കുകയുള്ളുവെന്ന് ഉറപ്പും തന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ യാതൊരു ചര്‍ച്ചയും നടത്താതെ ഏകപക്ഷീയമായി ടോള്‍ പിരിവ് ആരംഭിച്ചിരിക്കുകയാണെന്നും ചാള്‍സ് ജോര്‍ജ് പറഞ്ഞു, ഇതൊരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ചരക്ക് നീക്കം പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്. ചര്‍ച്ച നടത്താന്‍ സര്‍ക്കാരോ ബന്ധപ്പെട്ടവരോ തയാറാകുന്നില്ലെന്നും ചാള്‍സ് ജോര്‍ജ് പറഞ്ഞു.ഉന്നത തല യോഗം വിളിച്ച് വിഷയം ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്നും ചാള്‍സ് ജോര്‍ജ് പറഞ്ഞു.


Next Story

RELATED STORIES

Share it