Kerala

കൊവിഡ്: യാത്ര മുടങ്ങിയവര്‍ക്ക് 2021 ഡിസംബര്‍ 31 വരെ യാത്ര ചെയ്യാം; ഇളവുകളുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

2020 മാര്‍ച്ച് 31 മുതല്‍ ഒക്ടോബര്‍ 31 വരെയുള്ള കാലയളവില്‍ യാത്ര മുടങ്ങിയവര്‍ക്കാണ് ഈ ആനുകൂല്യം.

കൊവിഡ്: യാത്ര മുടങ്ങിയവര്‍ക്ക് 2021 ഡിസംബര്‍ 31 വരെ യാത്ര ചെയ്യാം; ഇളവുകളുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്
X

ദുബയ്: കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് വിമാനസര്‍വീസുകള്‍ റദ്ദുചെയ്യുന്നതിന് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് 2021 ഡിസംബര്‍ 31 വരെ യാത്ര ചെയ്യാമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. 2020 മാര്‍ച്ച് 31 മുതല്‍ ഒക്ടോബര്‍ 31 വരെയുള്ള കാലയളവില്‍ യാത്ര മുടങ്ങിയവര്‍ക്കാണ് ഈ ആനുകൂല്യം.

2021 ഡിസംബര്‍ 31 വരെ ഈ ടിക്കറ്റുകളുടെ മൂല്യം അത്ര തന്നെയായി കണക്കാക്കപ്പെടും. ഇക്കാലയളവിനുള്ളില്‍ ബുക്കിങ് വീണ്ടും നടത്തി യാത്ര ചെയ്തിരിക്കണം. യാത്രക്കാര്‍ക്ക് ഒരുതവണത്തേയ്ക്ക് യാത്രാ തിയ്യതി, വിമാനം, റൂട്ട്, ബുക്കിങ് കോഡ് എന്നിവ മാറ്റാന്‍ അവസരമുണ്ട്. എന്നാല്‍, ആദ്യം ബുക്ക് ചെയ്ത ടിക്കറ്റ് നിരക്കിനേക്കാള്‍ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റെടുത്താല്‍ ബാക്കി തുകയോ, പ്രത്യേക ക്ലാസോ അനുവദനീയമല്ല.

അതേ ക്ലാസ് യാത്രയ്ക്ക് തന്നെ ടിക്കറ്റ് നിരക്ക് കൂടുതലുള്ള സാഹചര്യമുണ്ടായാല്‍ ബാക്കി തുക യാത്രക്കാരില്‍നിന്നും ഈടാക്കും. മറ്റ് ക്ലാസുകളിലെ നിരക്ക് കൂടുതലാണെങ്കില്‍ ബാധകമായ നിരക്ക് വ്യത്യാസം ഈടാക്കും. പുതിയ റൂട്ടിലേക്കാണ് പോവാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ നിലവിലുള്ള ടിക്കറ്റ് നിരക്കിന് അനുസരിച്ച് പുതിയ ടിക്കറ്റ് നിരക്ക് ക്രമീകരിക്കുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.

Next Story

RELATED STORIES

Share it