Kerala

കാണാതായ പെണ്‍കുട്ടിയെ സ്വര്‍ണത്തിനായി കൊന്നതെന്ന് കണ്ടെത്തല്‍; പ്രതി പിടിയില്‍

കാണാതായ പെണ്‍കുട്ടിയെ സ്വര്‍ണത്തിനായി  കൊന്നതെന്ന് കണ്ടെത്തല്‍; പ്രതി പിടിയില്‍
X

മലപ്പുറം: വളാഞ്ചേരി വെട്ടിച്ചിറയില്‍നിന്ന് കഴിഞ്ഞ മാര്‍ച്ച് 10ന് കാണാതായ പെണ്‍കുട്ടിയെ സ്വര്‍ണത്തിനായി കണ്ടെത്തല്‍. കൊലപാതകം നടത്തി മൃതദേഹം മണ്ണിട്ടുമൂടി ഒളിപ്പിച്ച പ്രതി അന്‍വറാണ് പിടിയിലായത്. തിരൂര്‍ ഡിവൈഎസ്പി കെ എ സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുളള സംഘമാണ് കേസിന് തുമ്പുണ്ടാക്കിയത്. പെണ്‍കുട്ടിയെ ബലപ്രയോഗത്തിലൂടെ ലൈംഗികമായി പീഡിപ്പിച്ച ശേഷം പ്രതി കൊലപ്പെടുത്തിയെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് പോലിസ് പരിശോധന ആരംഭിച്ചത്.

കൊലപ്പെടുത്തിയ ശേഷം വെട്ടുകല്ല് ക്വാറിക്കു സമീപത്തെ അന്‍വറിന്റെ ഭൂമിയിലെത്തിച്ച് മണ്ണിട്ട് മൃതദേഹം മൂടുകയായിരുന്നു. പ്രതിയെ പിന്തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം ചുരുളഴിയുന്നത്. കഴിഞ്ഞ മാര്‍ച്ച് 10നാണ് ജോലിചെയ്യുന്ന സ്ഥാപനത്തിലേക്ക് പെണ്‍കുട്ടി പുറപ്പെട്ടത്. ജോലിസ്ഥലത്തേക്ക് പോവുന്ന വഴിയിലെ സിസിടിവി കാമറയില്‍ പെണ്‍കുട്ടി നടന്നുപോവുന്ന വ്യക്തമായ ദൃശ്യങ്ങളുണ്ട്.

പിന്നീട് എങ്ങോട്ടുപോയെന്ന സംശയം ദുരൂഹമായി തുടരുകയായിരുന്നു. പെണ്‍കുട്ടിയുടെ തിരോധാനം കണ്ടെത്താന്‍ തിരൂര്‍ ഡിവൈഎസ്പി കെ എ സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. ഇന്ന് തെളിവെടുപ്പിനായി പ്രതിയെ സംഭവസ്ഥലത്തെത്തിക്കും. കൊലപാതകത്തിന് മുമ്പോ ശേഷമോ മറ്റാരുടേയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പോലിസ് അന്വേഷിക്കുന്നുണ്ട്.

Next Story

RELATED STORIES

Share it