വളാഞ്ചേരി പീഡനക്കേസ്: മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി; ശംസുദ്ദീന്‍ കീഴടങ്ങിയേക്കും

വളാഞ്ചേരി പീഡനക്കേസ്: മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി; ശംസുദ്ദീന്‍ കീഴടങ്ങിയേക്കും

മലപ്പുറം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വളാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ ശംസുദ്ദീന്‍ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. വളാഞ്ചേരി നഗരസഭാ കൗണ്‍സിലറായ ശംസുദ്ദീന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെ അദ്ദേഹം പോലിസിനു മുന്നില്‍ കീഴടങ്ങാനുള്ള സാധ്യതയേറിയത്. നേരത്തേ, മഞ്ചേരി ജില്ലാ കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ ശംസുദ്ദീന്‍ നടക്കാവില്‍ വിദേശത്തേക്ക് കടന്നിരുന്നു. വളാഞ്ചേരി നഗരസഭ ഇടതുകൗണ്‍സിലറായ ശംസുദ്ദീനെതിരേ പോക്‌സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിരുന്നത്.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പ്രലോഭിപ്പിച്ച് പീഡിപ്പിച്ചെന്നാണു പരാതി. വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണ് പ്രതി. പെണ്‍കുട്ടിയുടെ പരാതി മലപ്പുറം ചൈല്‍ഡ് ലൈനാണ് വളാഞ്ചേരി പോലിസിന് കൈമാറിയത്. പരാതി പിന്‍വലിപ്പിക്കാന്‍ ഷംസുദ്ദീന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി പെണ്‍കുട്ടി നേരത്തെ ആരോപിച്ചിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ കുറച്ചുകാലം ചൈല്‍ഡ് ലൈന്‍ സംരക്ഷിക്കുകയും ചെയ്തിരുന്നു.RELATED STORIES

Share it
Top