Kerala

വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്‌കാരം ടി പത്മനാഭന്

വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്‌കാരം ടി പത്മനാഭന്
X

കോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ട്രസ്റ്റിന്റെ ബഷീര്‍ പുരസ്‌കാരത്തിന് ചെറുകഥാകൃത്ത് ടി പത്മനാഭന്. അദ്ദേഹത്തിന്റെ 'മരയ' എന്ന കഥാ സമാഹാരത്തിനാണ് പുരസ്‌കാരം. 50,000 രൂപയും പ്രശസ്തി പത്രവും ശില്‍പവും അടങ്ങുന്ന പുരസ്‌കാരം വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനമായ ജനുവരി 21ന് തലയോലപ്പറമ്പിലെ ബഷീര്‍ സ്മാരക മന്ദിരത്തില്‍ വച്ച് വിതരണം ചെയ്യും. സി എന്‍ കരുണാകരനാണ് പ്രശസ്തിപത്രം രൂപകല്‍പന ചെയ്തത്. ഡോ. എം തോമസ് മാത്യു, കെ സി നാരായണന്‍, ഡോ. കെ എസ് രവികുമാര്‍ എന്നിവരടങ്ങിയ ജഡ്ജിങ് പാനലാണ് പുരസ്‌കാരം നിശ്ചയിച്ചത്.




Next Story

RELATED STORIES

Share it