അവിവാഹിതയായ യുവതി പ്രസവിച്ച കുഞ്ഞിനെ കുഴിച്ചുമൂടി

അവിവാഹിതയായ യുവതി പ്രസവിച്ച കുഞ്ഞിനെ കുഴിച്ചുമൂടി

മല്ലപ്പള്ളി: അവിവാഹിതയായ യുവതിയുടെ കുഞ്ഞിനെ കുഴിച്ചുമൂടി. ആനിക്കാട് കാരിക്കമല സ്വദേശിനിയായ 21 വയസ്സുള്ള അവിവാഹിതയായ യുവതിയാണ് സ്വന്തം വീട്ടില്‍ വച്ച് പ്രസവിച്ചത്. തുടര്‍ന്നു മാനഹാനി ഭയന്ന് കുഞ്ഞിനെ സ്വന്തം വീടിന് പുറക് വശത്ത് കുഴിച്ച് മൂടുകയായിരുന്നെന്നു പോലിസ് പറഞ്ഞു. കുഞ്ഞിനെ കുഴിച്ചിട്ട ശേഷം കറുകച്ചാലിലെ സ്വകാര്യ അശുപത്രിയില്‍ ചികില്‍സ തേടി. ഇതുമായി ബന്ധപ്പെട്ട് രഹസ്യവിവരം ലഭിച്ച കീഴ് വായ്പ്പൂര് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

തിരുവല്ല ആര്‍ഡിഒയുടെ മേല്‍നോട്ടത്തില്‍ പുറത്തെടുത്ത കുട്ടിയുടെ ശരീരം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് അയച്ചു. യുവതിയും കുടുംബാംഗങ്ങളും പോലിസ് നിരീക്ഷണത്തിലാണ്.

RELATED STORIES

Share it
Top