പെരിയാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചെന്ന് പോസ്റ്റ്‌മോര്‍ടം റിപോര്‍ട്
സംഭവത്തിനു പിന്നില്‍ ഒന്നിലേറെ പേര്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് പ്രാഥമിക നിഗനം.25 നും 40 നും മധ്യേ പ്രായമുള്ള യുവതിയാണ് കൊല്ലപ്പെട്ടിരിക്കുന്നത്. മൃതദേഹത്തിന് നാലിനും ഏഴിനുമിടയില്‍ ദിവസങ്ങളുടെ പഴക്കമുണ്ട്. വെളുത്ത നിറമാണ്.154 സെന്റീ മീറ്റര്‍ ഉയരം. കീഴ്ചുണ്ടിനു താഴെ രണ്ടു മുറിവുകള്‍ ഉണ്ട്..പച്ച ലെഗിന്‍സും നീല ടീ ഷര്‍ട്ടുമാണ് വേഷം. വായില്‍ തുണി തിരുകിയിരുന്നു

കൊച്ചി: ആലുവ യൂ സി കോളജിനു സമീപമുളള പെരിയാറിലെ സ്വകാര്യ കടവില്‍ മരിച്ച നിലയില്‍ കണ്ടെത്തിയെ യുവതിയെ ശാസം മുട്ടിച്ചു കൊലപ്പെടുത്തിയതെന്ന് പോസ്റ്റ് മോര്‍ടം റിപോര്‍ട്. കാര്യമായ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങള്‍ ഒന്നും മൃതദേഹത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും സംഭവത്തിനു പിന്നില്‍ ഒന്നിലേറെ പേര്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് പ്രാഥമിക നിഗനം.25 നും 40 നും മധ്യേ പ്രായമുള്ള യുവതിയാണ് കൊല്ലപ്പെട്ടിരിക്കുന്നത്. മൃതദേഹത്തിന് നാലിനും ഏഴിനുമിടയില്‍ ദിവസങ്ങളുടെ പഴക്കമുണ്ട്. വെളുത്ത നിറമാണ്.154 സെന്റീ മീറ്റര്‍ ഉയരം.കീഴ്ചുണ്ടിനു താഴെ രണ്ടു മുറിവുകള്‍ ഉണ്ട്..പച്ച ലെഗിന്‍സും നീല ടീ ഷര്‍ട്ടുമാണ് വേഷം. വായില്‍ തുണി തിരുകിയിരുന്നു.40 കിലോ ഗ്രാം ഭാരമുളള കരിങ്കല്ല് പുതിയ പ്ലാസ്റ്റിക് കയറില്‍ കെട്ടിയ ശേഷം യുവതിയുടെ കഴുത്തില്‍ കെട്ടിത്തൂക്കുകയായിരുന്നുവെന്നാണ് വ്യക്തമാകുന്നത്.
ബഡ് ഷീറ്റില്‍ പൊതിഞ്ഞായിരുന്നു മൃതദേഹം കണ്ടെത്തിയത്.കല്ലില്‍ കോണ്‍ക്രീറ്റിന്റെ അവശിഷ്ടങ്ങള്‍ ഉള്ളതിനാല്‍ പഴയ കെട്ടിടം പൊളിച്ച സ്ഥലത്ത് നിന്നുമാണ് ഈ കല്ല് എടുത്തിരിക്കുന്നതെന്നാണ് വിലയിരുത്തുന്നത്.മൃത ദേഹം അഴുകിയ നിലയിലായിരുന്നു. വിശദമായ പരിശോധനയക്കായി ആന്തരിക അവയങ്ങള്‍ വിശദമായ പരിശോധനയക്കായി തിരുവനന്തപുരം ഫോറന്‍സിക് ലാബിലേക്ക് അയക്കാനാണ് പോലീസ് തീരുമാനം.കഴിഞ്ഞ ദിവസം യു സി കോളജിനു സമീപമുള്ള സ്വകാര്യ കടവില്‍ കുളിക്കാനെത്തിയ വൈദിക വിദ്യാര്‍ഥികളാണ് യുവതിയുടെ മൃതദേഹം ബഡ്ഷീറ്റിനുളളില്‍ പൊതിഞ്ഞുകെട്ടിയ നിലയില്‍ കണ്ടെത്തിയത്. ആലുവയിലെയും സമീപ പ്രദേശങ്ങളിലെയും പോലീസ് സ്‌റ്റേഷനുകളില്‍ എതെങ്കിലും യുവതികളെ കാണാതായതായി റിപോര്‍ട്ടുണ്ടോയെന്നത് സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തി വരികയാണ്. മറ്റെവിടെ നിന്നെങ്കിലും മൃതദേഹം ഒഴുകി വന്നതാണോയെന്നും പോലീസ് സംശയിക്കുന്നു.
RELATED STORIES
നടന് വിനായകന് വിവാഹമോചിതനാവുന്നു
25 March 2023 9:39 AM GMTഇന്നസെന്റിന്റെ നില അതീവ ഗുരുതരമായി തുടരുന്നു
25 March 2023 9:32 AM GMTകുവൈത്തില്‍ ബോട്ട് മറിഞ്ഞ് രണ്ടുമലയാളികള്‍ മരിച്ചു
25 March 2023 9:24 AM GMT'മാപ്പ് പറയാന്‍ ഞാന്‍ സവര്‍ക്കര്‍ അല്ല'; അദാനിയുടെ കമ്പനികളില്‍ 20000...
25 March 2023 9:03 AM GMTഇന്ത്യയിലെ ഹിന്ദുക്കള്‍ എന്നെ വളരെയേറെ സ്നേഹിക്കുന്നു; ഒമാന്‍...
25 March 2023 8:51 AM GMTഖത്തറില്‍ കെട്ടിടം തകര്‍ന്ന് വീണ് മലയാളി ഗായകന് മരണപ്പെട്ടു
25 March 2023 7:03 AM GMT