യുവതിയെ കൊലപ്പെടുത്തി പെരിയാറില്‍ തളളിയ സംഭവം: പ്രതികളെ കണ്ടെത്താന്‍ പോലീസ് രേഖാ ചിത്രം തയാറാക്കുന്നു
യുവതിയുടെ മൃതദേഹം പൊതിഞ്ഞിരുന്ന പുതപ്പ് വാങ്ങിയത് കളമശേരിയിലെ വസ്ത്രവ്യാപാര ശാലയില്‍ നിന്നാണെന്ന്് കണ്ടെത്തിയിരുന്നു. ഈ കടയുടമ നല്‍കിയ വിവരമനുസരിച്ചാണ് പോലീസ് രേഖാ ചിത്രം തയാറാക്കുന്നത്. 40 വയസ് അടുത്തു പ്രായമുള്ള ഒരു പുരുഷനും സ്ത്രീയും വന്നാണ് പുതപ്പ് വാങ്ങിയതെന്ന് കടയുടമ പോലീസിന് മൊഴില്‍ നല്‍കി. ഈ മാസം ഏഴിന് രാത്രിയിലാണ് ഇവര്‍ വന്ന് പുതപ്പ് വാങ്ങിയത്.ഇവര്‍ ആരാണെന്ന് കടയുടമയക്ക് അറിയില്ല. കടയില്‍ സിസിടിവി ഇല്ലാത്തതിനാല്‍ ദൃശ്യങ്ങള്‍ പരിശോധിച്ച് കണ്ടെത്താനും പോലീസിന് സാധിച്ചില്ല.

കൊച്ചി: ആലുവ യു സി കോളജിനു സമീപം സ്വകാര്യ കടവില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുന്നതിനായി പോലീസ് രേഖാ ചിത്രം തയാറാക്കും. ഇതു സംബന്ധിച്ച് പോലീസ് തീരുമാനമെടുത്തു.യുവതിയുടെ മൃതദേഹം പൊതിഞ്ഞിരുന്ന പുതപ്പ് വാങ്ങിയത് കളമശേരിയിലെ വസ്ത്രവ്യാപാര ശാലയില്‍ നിന്നാണെന്ന്് കണ്ടെത്തിയിരുന്നു. ഈ കടയുടമ നല്‍കിയ വിവരമനുസരിച്ചാണ് പോലീസ് രേഖാ ചിത്രം തയാറാക്കുന്നത്.യുവതിയെ കൊലപ്പെടുത്തിയ ശേഷം ബെഡ് ഷീറ്റില്‍ പൊതിഞ്ഞ് 40 കിലോയോളം തൂക്കമുളള കരിങ്കല്ലുമായി ചേര്‍ത്തുകെട്ടിയാണ് മൃതദേഹം പെരിയാര്‍ പുഴയില്‍ തള്ളിയത്. കഴിഞ്ഞ ദിവസം മൃതദേഹം സ്വകാര്യ കടവില്‍ പൊങ്ങിയതോടെയാണ് വിവരം പുറം ലോകം അറിയുന്നത്.മൃതദേഹത്തിന് നാലു ദിവസത്തിനുമേല്‍ പഴക്കമുണ്ടായിരുന്നു. മൃതദേഹം അഴുകിയ നിലയിലായിരുന്നതിനാല്‍ കൊല്ലപ്പെട്ട യുവതി ആരാണെന്ന് തിരച്ചറിയാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.പോസ്റ്റ് മോര്‍ടം റിപോര്‍ടില്‍ ശ്വാസം മുട്ടിച്ചാണ് കൊല നടത്തിയിരിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്.
യുവതിയെ പൊതിഞ്ഞിരുന്ന ബെഡ് ഷീറ്റ് വാങ്ങിയത് കളമശേരിയിലെ ഒരു വസ്ത്രവ്യാപാര ശാലയില്‍ നിന്നാണെന്ന് പോലീസ് കണ്ടെത്തി.പുതപ്പിലുണ്ടായിരന്ന ബാര്‍ കോഡ് ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. തുടര്‍ന്ന് പോലീസ് കടയിലെത്തി നടത്തിയ അന്വേഷണത്തില്‍ 40 വയസ് അടുത്തു പ്രായമുള്ള ഒരു പുരുഷനും സ്ത്രീയും വന്നാണ് പുതപ്പ് വാങ്ങിയതെന്ന് കടയുടമ പോലീസിന് മൊഴില്‍ നല്‍കി. ഈ മാസം ഏഴിന് രാത്രിയിലാണ് ഇവര്‍ വന്ന് പുതപ്പ് വാങ്ങിയത്.പുരുഷനൊപ്പമുണ്ടായിരുന്ന സ്ത്രീയുടെ ആവശ്യപ്രകാരം വലിയ പുതപ്പാണ് വാങ്ങിയത്. എന്നാല്‍ ഇവര്‍ ആരാണെന്ന് കടയുടമയക്ക് അറിയില്ല. കടയില്‍ സിസിടിവി ഇല്ലാത്തതിനാല്‍ ദൃശ്യങ്ങള്‍ പരിശോധിച്ച് കണ്ടെത്താനും പോലീസിന് സാധിച്ചില്ല. കടയിലെത്തിയ ഈ സ്ത്രീയല്ല കൊല്ലപ്പെട്ടിരിക്കുന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോലീസ് സമീപത്തെയും മറ്റും സിസി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും വെളുത്ത ഒരു കാറിലാണ് പുരുഷനും സ്ത്രീയം എത്തിയതെന്ന് സുചനയും പോലീസിന് ലഭിച്ചിട്ടുണ്ട്.യുവതിയുടെ കൊലപാതകത്തില്‍ ഈ പുരുഷനും സ്ത്രീക്കും നിര്‍ണായക പങ്കുണ്ടെന്നു തന്നെയാണ് പോലീസ് കരുതുന്നത്.കൊച്ചിയിലെ പെണ്‍വാണിഭ സംഘങ്ങള്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
RELATED STORIES
പോപുലര്‍ ഫ്രണ്ട് നിരോധനം: കേന്ദ്രതീരുമാനം ശരിവച്ച് യുഎപിഎ ട്രൈബ്യൂണല്‍
21 March 2023 1:48 PM GMTവാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ഡിവൈഎഫ്ഐ നേതാവ്...
21 March 2023 11:51 AM GMTകര്‍ണാടകയില്‍ മുതിര്‍ന്ന ബിജെപി നേതാവ് രാജിവച്ച് കോണ്‍ഗ്രസിലേക്ക്
21 March 2023 9:58 AM GMTനിയമസഭയിലെ കൈയാങ്കളി: ഭരണ-പ്രതിപക്ഷ കക്ഷികള്‍ ജനാധിപത്യത്തെ...
15 March 2023 2:54 PM GMTഞെളിയന്‍പറമ്പ്: എസ് ഡിപിഐ ജില്ലാ കലക്ടര്‍ക്ക് ഹരജി നല്‍കി
15 March 2023 10:16 AM GMTഒരേ ഗ്രൂപ്പില്‍ ഉംറ ചെയ്യാനെത്തിയ മലയാളി വനിതകള്‍ നാട്ടിലേക്ക്...
15 March 2023 8:30 AM GMT