യൂനിവേഴ്സിറ്റി കോളജ്; കെഎസ്‌യു ഭാരവാഹിയെ ക്ലാസിലെ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കി

യൂണിറ്റ് വൈസ് പ്രസിഡന്റ് ആര്യയെയാണ് സഹപാഠികള്‍ ഗ്രൂപ്പില്‍ ഒഴിവാക്കിയത്. ഇത് ഭാരവാഹികളെയും കോളജിലെ കെ.എസ്.യു പ്രവര്‍ത്തകരെയും മാനസികമായി തളര്‍ത്താനുള്ള എസ്.എഫ്.ഐയുടെ നീക്കമാണെന്നു യൂണിറ്റ് പ്രസിഡന്റ് അമല്‍ ചന്ദ്രന്‍ പറഞ്ഞു.

യൂനിവേഴ്സിറ്റി കോളജ്; കെഎസ്‌യു ഭാരവാഹിയെ  ക്ലാസിലെ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കി

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജില്‍ ഇന്നലെ രൂപീകരിച്ച കെ.എസ്.യു യൂണിറ്റിന്റെ ഭാരവാഹിയായതിന് പെണ്‍കുട്ടിയെ ക്ലാസിലെ വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ നിന്നു പുറത്താക്കി. യൂണിറ്റ് വൈസ് പ്രസിഡന്റ് ആര്യയെയാണ് സഹപാഠികള്‍ ഗ്രൂപ്പില്‍ ഒഴിവാക്കിയത്. ഇത് ഭാരവാഹികളെയും കോളജിലെ കെ.എസ്.യു പ്രവര്‍ത്തകരെയും മാനസികമായി തളര്‍ത്താനുള്ള എസ്.എഫ്.ഐയുടെ നീക്കമാണെന്നു യൂണിറ്റ് പ്രസിഡന്റ് അമല്‍ ചന്ദ്രന്‍ പറഞ്ഞു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് എസ്.എഫ്.ഐ ദേശീയ പ്രസിഡന്റ് വി പി സാനു പ്രതികരിച്ചു. കുടപ്പനക്കുന്ന് സ്വദേശിയും യൂണിവേഴ്സിറ്റി കോളജിലെ ബി.എസ്.സി ബോട്ടണി അവസാന വര്‍ഷ വിദ്യാര്‍ഥിനിയുമായ ആര്യയെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തയുടന്‍ ക്ലാസിലെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കുകയായിരുന്നു.

RELATED STORIES

Share it
Top