- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് പ്രതിരോധം: പത്തനംതിട്ട ജില്ലയ്ക്ക് കേന്ദ്രത്തിൻ്റെ പ്രശംസ
കൊവിഡ് വ്യാപനത്തിനെതിരെ പത്തനംതിട്ട ജില്ലാഭരണകൂടവും ആരോഗ്യവകുപ്പും നടത്തിയ ഇടപെടലുകള്‍ രാജ്യത്തിനുതന്നെ മാതൃകയാണ്. ജില്ലയുടെ പ്രവര്‍ത്തനങ്ങള്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് അനുകരിക്കാവുന്നതാണ്.

പത്തനംതിട്ട: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടപ്പിലാക്കുന്ന പത്തനംതിട്ട ജില്ലയ്ക്ക് പ്രശംസയുമായി കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനു കോവിഡ്ബാധിത ജില്ലാ കലക്ടര്‍മാര്‍ക്കും സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കുമായി വിളിച്ചുചേര്‍ത്ത വീഡിയോ കോണ്‍ഫറന്‍സിലാണു ജില്ലയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ കാബിനറ്റ് സെക്രട്ടറി നേരിട്ട് അഭിനന്ദിച്ചത്.
കൊവിഡ് വ്യാപനത്തിനെതിരെ പത്തനംതിട്ട ജില്ലാഭരണകൂടവും ആരോഗ്യവകുപ്പും നടത്തിയ ഇടപെടലുകള്‍ രാജ്യത്തിനുതന്നെ മാതൃകയാണ്. ജില്ലയുടെ പ്രവര്‍ത്തനങ്ങള്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് അനുകരിക്കാവുന്നതാണെന്നും അഭിനന്ദനീയമാണെന്നും കേന്ദ്ര കാബിനറ്റ് സെക്രട്ടറി പറഞ്ഞു.
ജില്ലയില്‍ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങളുടെ അവതരണത്തിന് കലക്ടര്‍ പി.ബി നൂഹിന് അവസരം ലഭിച്ചു. പത്തനംതിട്ടയുടെ പ്രസന്റേഷന്‍ കണ്ടശേഷമായിരുന്നു കേന്ദ്ര കാബിനറ്റ് സെക്രട്ടറി ജില്ലയുടെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചത്. ഇത്തരത്തില്‍ രാജ്യത്തെ നാലു ജില്ലകള്‍ക്കു മാത്രമാണ് അവസരം ലഭിച്ചത്. രാജസ്ഥാനിലെ ബിലാവ, ആഗ്ര, മുംബൈ എന്നിവയാണ് മറ്റു ജില്ലകള്‍. തുടര്‍ന്നുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ ആയിരിക്കണമെന്നും നിര്‍ദ്ദേശം ഉണ്ടായി.
കേരളത്തില്‍ കൊവിഡ് 19 ബാധയുടെ രണ്ടാംഘട്ടം തുടങ്ങുന്നത് ഇറ്റലിയില്‍ നിന്നുള്ള റാന്നി കുടുംബം ജില്ലയില്‍ എത്തുന്നതോടുകൂടിയാണ്. ഇവരുടെ രോഗം വേഗത്തില്‍ കണ്ടെത്തുവാനും ഒന്‍പതു പേരില്‍ രോഗത്തെ ഒതുക്കുവാനും 1200 ഓളം പ്രൈമറി, സെക്കന്ററി കോണ്ടാക്ടുകളെ കണ്ടെത്തി ഐസലേഷനിലാക്കി സാമൂഹ്യ വ്യാപനം തടഞ്ഞതും ജില്ലയുടെ മികച്ച പ്രവര്‍ത്തനമായി വിലയിരുത്തി.
ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍, സബ് കളക്ടര്‍ ഡോ. വിനയ് ഗോയല്‍, ഡിഎംഒ(ആരോഗ്യം) ഡോ.എ.എല്‍ ഷീജ, എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എബി സുഷന്‍ തുടങ്ങിയവരും വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















