Kerala

വയനാട്ടില്‍ രേഖകളില്ലാത്ത പണം പിടികൂടി

വയനാട്ടില്‍ രേഖകളില്ലാത്ത പണം പിടികൂടി
X

കല്‍പ്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി രൂപീകരിച്ച കല്‍പ്പറ്റ നിയോജക മണ്ഡലം ഫ്‌ളൈയിങ് സ്‌ക്വാഡ് നമ്പര്‍ 1 ടീം നടത്തിയ പരിശോധനയില്‍ രേഖകളില്ലാത്ത പണം പിടികൂടി. വൈത്തിരി ഭാഗങ്ങളില്‍ നടത്തിയ വാഹനപരിശോധനയിലാണ് ഇന്നോവ കാറില്‍നിന്നും രേഖയില്ലാതെ സൂക്ഷിച്ച ഒന്നര ലക്ഷം രൂപ പിടികൂടിയത്.

കോഴിക്കോട് ജില്ലയില്‍നിന്നും വന്ന യാത്രക്കാരനില്‍നിന്നാണ് എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റ് ടി റസ്സാക്ക്, എഎസ്‌ഐ നെല്‍സണ്‍ എന്നിവരുടെ നേതൃത്വത്തിലുളള സംഘം പണം പിടികൂടിയത്.

Next Story

RELATED STORIES

Share it