Kerala

ലോകത്ത് നിലവില്‍ 40 മില്യണ്‍ കുട്ടികള്‍ മനുഷ്യക്കടത്തിലൂടെ ദുരുപയോഗം ചെയ്യപ്പെടുന്നു: ഐക്യരാഷ്ട്ര സഭ മുന്‍ പ്രത്യേക ഉപദേഷ്ടാവ റാണി ഹോങ

മനുഷ്യ കടത്തിന്റെ പ്രാഥമിക ലക്ഷ്യം പണം ആണ്. ലാഭത്തിനു വേണ്ടിയാണ് കുട്ടികള്‍ ഇത്തരത്തില്‍ മനുഷ്യ കടത്തിന്റെ ഇര ആകുന്നത്. മനുഷ്യക്കടത്ത് രാജ്യത്തെ ബാധിക്കുന്ന പ്രശ്‌നമായി കരുതപ്പെടാത്തതു കൊണ്ടാവാം ഇന്ത്യന്‍ സര്‍ക്കാരുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നുവെന്നു. കാണാതാവുന്ന കുട്ടികളുടെ ഡാറ്റാബേസ് തയ്യാറാക്കി രാജ്യങ്ങളുമായി കൈമാറാന്‍ തയ്യാറായാല്‍ മനുഷ്യക്കടത്ത് ഇല്ലാതാക്കാനാകും.

ലോകത്ത് നിലവില്‍ 40 മില്യണ്‍ കുട്ടികള്‍  മനുഷ്യക്കടത്തിലൂടെ ദുരുപയോഗം ചെയ്യപ്പെടുന്നു: ഐക്യരാഷ്ട്ര സഭ മുന്‍ പ്രത്യേക ഉപദേഷ്ടാവ റാണി ഹോങ
X

കൊച്ചി : ലോകത്ത് ഇപ്പോഴും മനുഷ്യക്കടത്ത് സജീവമാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകയും ഐക്യരാഷ്ട്ര സഭ മുന്‍ പ്രത്യേക ഉപദേഷ്ടാവുമായ റാണി ഹോങ്. നിലവില്‍ 40 മില്യണ്‍ കുട്ടികളാണ് ലോകത്ത് മനുഷ്യക്കടത്തിലൂടെ ദുരുപയോഗം ചെയ്യപ്പെടുന്നതെന്നും അവര്‍ പറഞ്ഞു. സ്വകാര്യ പരിപാടികള്‍ക്കായി കൊച്ചിയിലെത്തിയ മലയാളി കൂടിയായ റാണി എറണാകുളം പ്രസ് ക്ലബ്ബില്‍ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. മനുഷ്യ കടത്തിന്റെ പ്രാഥമിക ലക്ഷ്യം പണം ആണ്. ലാഭത്തിനു വേണ്ടിയാണ് കുട്ടികള്‍ ഇത്തരത്തില്‍ മനുഷ്യ കടത്തിന്റെ ഇര ആകുന്നതെന്നും റാണി ചൂണ്ടിക്കാട്ടി. മനുഷ്യക്കടത്ത് രാജ്യത്തെ ബാധിക്കുന്ന പ്രശ്‌നമായി കരുതപ്പെടാത്തതു കൊണ്ടാവാം ഇന്ത്യന്‍ സര്‍ക്കാരുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നുവെന്നും അവര്‍ പറഞ്ഞു. കാണാതാവുന്ന കുട്ടികളുടെ ഡാറ്റാബേസ് തയ്യാറാക്കി രാജ്യങ്ങളുമായി കൈമാറാന്‍ തയ്യാറായാല്‍ മനുഷ്യക്കടത്ത് ഇല്ലാതാക്കാനാകും.മനുഷ്യക്കടത്തില്‍ നിന്ന് രക്ഷപ്പെട്ട് അതിനെതിരെയുള്ള ശബ്ദമായി മാറിയ ജീവിതത്തിന് ഉടമയാണ് റാണി. കൊച്ചിയില്‍ മാതാപിതാക്കള്‍ക്കൊപ്പം ജീവിക്കുന്നതിനിടെ 7ാം വയസ്സില്‍ മനുഷ്യക്കടത്തുകാര്‍ തട്ടിയെടുക്കുകയായിരുന്നു. പിന്നീട് കാനഡയിലെത്തിച്ച റാണിയെ അനധികൃതമായി ദത്തു നല്‍കുകയായിരുന്നു. പിന്നീട് 21 വര്‍ഷങ്ങള്‍ക്ക് ശേഷം കൊച്ചിയിലെത്തിയ റാണി നഷ്ടപ്പെട്ട കുടുംബത്തിനെ വീണ്ടെടുത്തു. ഇപ്പോള്‍ അമേരിക്കയില്‍ സ്ഥിരതാമസം ആക്കിയ റാണി മനുഷ്യ കടത്തിനെതിരെ ലോകത്തിലാകെ പ്രചരണം നടത്തുകയാണ്.

Next Story

RELATED STORIES

Share it