Kerala

ഷാഫി പറമ്പില്‍ എംപിക്ക് മര്‍ദനമേറ്റ പേരാമ്പ്ര ഇരുപത് വര്‍ഷത്തിനുശേഷം തിരിച്ചുപിടിച്ച് യുഡിഎഫ്

ഷാഫി പറമ്പില്‍ എംപിക്ക് മര്‍ദനമേറ്റ പേരാമ്പ്ര ഇരുപത് വര്‍ഷത്തിനുശേഷം തിരിച്ചുപിടിച്ച് യുഡിഎഫ്
X

കോഴിക്കോട്: ഷാഫി പറമ്പില്‍ എം പിക്ക് മര്‍ദമേറ്റ പേരാമ്പ്രയില്‍ ഇത്തവണ യുഡിഎഫ് തരംഗം. ഇരുപത് വര്‍ഷത്തിന് ശേഷം പഞ്ചായത്ത് യുഡിഎഫ് തിരിച്ചുപിടിച്ചു. ആകെയുള്ള 19 വാര്‍ഡിലേക്കായിരുന്നു മല്‍സരം. എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ എം എല്‍ എയുടെ നിയമസഭാ മണ്ഡലം കൂടിയാണ് പേരാമ്പ്രയെന്നതും ശ്രദ്ധേയം.

2000-2005 കാലത്ത് കോണ്‍ഗ്രസിലെ ആലീസ് മാത്യു പ്രസിഡന്റായ ഭരണസമിതിയാണ് യുഡിഎഫിന്റേതായി അധികാരത്തിലെത്തിയ ഏക ഭരണസമിതി. കഴിഞ്ഞ തവണ 19 സീറ്റുണ്ടായിരുന്ന പേരാമ്പ്ര പഞ്ചായത്തില്‍ ഒന്‍പത് സീറ്റിന്റെ ഭൂരിപക്ഷത്തോടെയാണ് സിപിഎമ്മിലെ വി കെ പ്രമോദ് പ്രസിഡന്റായത്.

അന്ന് 14 സീറ്റ് എല്‍ഡിഎഫിനും അഞ്ച് സീറ്റ് യുഡിഎഫിനുമാണ് ലഭിച്ചത്. അതിന് തൊട്ടുമുന്‍പത്തെ ഭരണസമിതിയില്‍ കല്ലോട് മേഖലയില്‍നിന്ന് ബിജെപിക്ക് ഒരു സീറ്റ് നേടാന്‍ കഴിഞ്ഞിരുന്നു. കഴിഞ്ഞ ഭരണസമിതിയില്‍ ബിജെപിയുടെ സാന്നിധ്യമുണ്ടായില്ല. അടുത്തിടെ യുഡിഎഫ് പ്രതിഷേധത്തിനിടെ പേരാമ്പ്ര ടൗണില്‍ ഷാഫി പറമ്പില്‍ എംപിക്ക് പോലിസിന്റെ ലാത്തിയടിയേറ്റ സംഭവമായിരുന്നു യുഡിഎഫിന്റെ പ്രധാന പ്രചാരണ വിഷയം.




Next Story

RELATED STORIES

Share it