സര്‍ക്കാരിന്റെ ആയിരം ദിവസങ്ങള്‍ കൊണ്ട് ആയിരം പേര്‍ക്ക് പോലും പ്രയോജനം ലഭിച്ചില്ലെന്ന് രമേശ് ചെന്നിത്തല
ജനങ്ങളെ കഷ്ടത്തിലാക്കിയ ആയിരം ദിനങ്ങളാണ് കടന്നു പോയതെന്ന് ഉമ്മന്‍ ചാണ്ടി, ഇത്രയും നിര്‍ജീവമായ ഒരു സര്‍ക്കാര്‍ കേരള ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി

കൊച്ചി: ഇടതു സര്‍ക്കാര്‍ ആയിരം ദിവസം പൂര്‍ത്തിയാക്കിയപ്പോള്‍ ആയിരം പേര്‍ക്ക് പോലും പ്രയോജനം ലഭിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തിന് പഴയ ആയിരം ദിനങ്ങള്‍ എന്ന പേരില്‍ യു ഡി എഫ് പുറത്തിറക്കിയ ലഘു പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിലെ ജനങ്ങള്‍ക്ക് ഒരു പ്രയോജനവും ലഭിക്കാത്ത സര്‍ക്കാരാണിത്. 9.5 കോടി രൂപ ചെലവിട്ട് തിരഞ്ഞെടുപ്പ് പ്രചാരണമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ഖജനാവ് കൊള്ളയടിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഈ പണം പാവങ്ങള്‍ക്ക് വീട് നിര്‍മ്മിക്കുവാനോ ക്ഷേമപദ്ധതികള്‍ക്കോ ഉപയോഗിക്കാമായിരുന്നു. പരമ്പരാഗത തൊഴിലാളികള്‍ പട്ടിണിയിലാണ്. ഓരോ പൊതുമേഖലാ സ്ഥാപനത്തിന്റെയും പ്രത്യേകം ബാലന്‍സ് ഷീറ്റുകള്‍ ഇറക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അക്രമരാഷ്ട്രീയം സര്‍ക്കാര്‍ ചെലവില്‍ ആയതാണ് പിണറായി വിജയന്‍ സര്‍ക്കാരിന്റെ നേട്ടമെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു. മാര്‍ക്‌സിസ്റ്റുകാരുടെ മാത്രം മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറിയതാണ് കേരളത്തിന്റെ ദുര്യോഗം. കഴിഞ്ഞ സര്‍ക്കാര്‍ ആരംഭിച്ച പദ്ധതികളല്ലാതെ സ്വന്തം നേട്ടമെന്ന് പറയാന്‍ പിണറായി വിജയന്‍ സര്‍ക്കാരിന് എന്താണുള്ളതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
ജനങ്ങളെ കഷ്ടത്തിലാക്കിയ ആയിരം ദിനങ്ങളാണ് കടന്നു പോയതെന്ന് ചടങ്ങില്‍ പങ്കെടുത്ത മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. കൊല്ലുന്നതും നിഷേധിക്കുന്നതും പ്രതികളെ ഹാജരാക്കുന്നതും കുറ്റം സമ്മതിപ്പിക്കുന്നതും പിന്നീട് നിഷേധിപ്പിക്കുന്നതും എല്ലാം പാര്‍ട്ടിയാണ്. ഒന്നും നടത്താത്ത സര്‍ക്കാരാണിതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ആഘോഷിക്കാന്‍ മാത്രം എന്താണ് സര്‍ക്കാരിനുള്ളതെന്നു പി കെ കുഞ്ഞാലികുട്ടി ചോദിച്ചു. ഇത്രയും നിര്‍ജീവമായ ഒരു സര്‍ക്കാര്‍ കേരള ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കള്ളം പറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു സര്‍ക്കാരാണിതെന്നു കേരള കോണ്‍ഗ്രസ് നേതാവ് ജോയ് എബ്രഹാം പറഞ്ഞു. ജനങ്ങളെ വിഡ്ഢികളാക്കുന്ന ഭരണമാണിതെന്ന് ആര്‍ എസ് പി നേതാവ് എ. എ അസീസ് പറഞ്ഞു. യു ഡി എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍, ഘടകകക്ഷി നേതാക്കളായ കെ പി എ മജീദ്, ഡോ. എ. കെ മുനീര്‍, ജോണി നെല്ലൂര്‍, ഷിബു ബേബിജോണ്‍, ജി ദേവരാജന്‍, സി. പി ജോണ്‍, എന്നിവരും പങ്കെടുത്തു.
RELATED STORIES
റമദാന്: യുഎഇയില്‍ 1025 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്
22 March 2023 2:18 PM GMTരണ്ടാം പിണറായി സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികം; ഏപ്രില്‍ ഒന്നിന്...
22 March 2023 1:08 PM GMTകൊവിഡ് കേസുകളില്‍ വര്‍ധനവ്; ആശുപത്രിയിലെത്തുന്നവര്‍ക്ക് മാസ്ക്...
22 March 2023 10:16 AM GMTപാലക്കാട്ട് പോലിസ് ഉദ്യോഗസ്ഥന് തൂങ്ങിമരിച്ച നിലയില്‍
22 March 2023 9:25 AM GMTവോട്ടര്‍ ഐഡിയും ആധാറും ബന്ധിപ്പിക്കാനുള്ള സമയപരിധി ഒരുവര്‍ഷത്തേക്ക്...
22 March 2023 9:20 AM GMTഖത്തറില്‍ ഏഴുനില കെട്ടിടം ഭാഗികമായി തകര്‍ന്നുവീണു; ഒരു മരണം
22 March 2023 9:06 AM GMT