കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ പുഴയില്‍ മുങ്ങി മരിച്ചു
പനങ്ങാട് ചേപ്പനത്ത് ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം.ദില്‍ജിതും അശ്വിനും അടക്കം മൂന്നു പേരാണ് കുളിക്കാനെത്തിയത്. ഇതില്‍ ദില്‍ജിതും അശ്വിനും കുളിക്കാനിറങ്ങി.രണ്ടു പേര്‍ക്കും കാര്യമായി നീന്തല്‍ അറിയില്ലായിരുന്നു. ചുഴിയില്‍ പെട്ട് ഒരാള്‍ മുങ്ങിതാഴ്ന്നതോടെ രക്ഷിക്കാനുളള ശ്രമത്തില്‍ രണ്ടു പേരും മുങ്ങിപോകുകയായിരുന്നു.

കൊച്ചി: പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. പനങ്ങാട് വി എച്ച് എസ് എസ് സ്‌കൂളിലെ വിദ്യാര്‍ഥികളുമായ മഠത്തിപറമ്പില്‍ ഷാജിയുടെ മകന്‍ ദില്‍ജിത്(14), കുമ്പളം മൈലിത്തറ വീട്ടില്‍ ജയകുമാറിന്റെ മകന്‍ അശ്വിന്‍(13) എന്നിവരാണ് മരിച്ചത്.പനങ്ങാട് ചേപ്പനത്ത് ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. ദില്‍ജിതും അശ്വിനും അടക്കം മൂന്നു പേരാണ് കുളിക്കാനെത്തിയത്. ഇതില്‍ ദില്‍ജിതും അശ്വിനും കുളിക്കാനിറങ്ങി.രണ്ടു പേര്‍ക്കും കാര്യമായി നീന്തല്‍ അറിയില്ലായിരുന്നു. ചുഴിയില്‍ പെട്ട് ഒരാള്‍ മുങ്ങിതാഴ്ന്നതോടെ രക്ഷിക്കാനുളള ശ്രമത്തില്‍ രണ്ടു പേരും മുങ്ങിപോകുകയായിരുന്നു. കരയില്‍ നിന്നിരുന്ന കൂട്ടുകാരന്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് ഓടിക്കുടിയ നാട്ടുകാര്‍ പുഴയില്‍ ചാടി ദില്‍ജിത്തിനെ കരയ്‌ക്കെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് അരൂരില്‍ നിന്നും എത്തിയ അഗ്നിശമന സേന നടത്തിയ തിരച്ചിലിലാണ് അശ്വിന്റെ മൃതദേഹം കണ്ടെത്തിയത്.
RELATED STORIES
ലോക ബോക്സിങ് ചാംപ്യന്‍ഷിപ്പില്‍ നിഖാത്ത് സെറീന് സ്വര്‍ണ്ണം
26 March 2023 3:39 PM GMTഭൂകമ്പത്തെ അതിജയിച്ച് ഇടിക്കൂട്ടില്‍ റാബിയ
26 March 2023 3:17 PM GMTഇന്ത്യയുടെ അന്‍ഷുല്‍ ജൂബലി യുഎഫ്സി ഫൈനലില്‍; ലൈറ്റര്വെയ്റ്റ് കരാറും
6 Feb 2023 4:49 AM GMTലോകകപ്പിലെ തോല്‍വി; ഹോക്കി കോച്ച് ഗ്രഹാം റെയ്ഡ് രാജിവച്ചു; അജിത് പാല് ...
30 Jan 2023 3:50 PM GMTഗുസ്തി ഫെഡറേഷന്റെ നിയന്ത്രണം മേരികോമിന്; താരങ്ങളുടെ ആരോപണത്തില്‍...
23 Jan 2023 11:36 AM GMTകിരീട ഫേവററ്റുകള്‍ വീണു; ഹോക്കി ലോകകപ്പില്‍ നിന്ന് ഇന്ത്യ പുറത്ത്
22 Jan 2023 5:30 PM GMT