മുത്തങ്ങയില്‍ ആറ് കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍
സംഭവത്തില്‍ തിരൂര്‍ സ്വദേശികളായ സുജിഷ് (25), സനല്‍ (25) എന്നിവരെ കസ്റ്റഡിയിലെടുത്തു. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും എക്‌സൈസ് പിടികൂടിയിട്ടുണ്ട്. കാറില്‍നിന്ന് 6 കിലോ കഞ്ചാവും കണ്ടെടുത്തു.

കല്‍പറ്റ: മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വീണ്ടും കഞ്ചാവ് വേട്ട. ബംഗളൂരുവില്‍നിന്നും തിരൂരിലേക്ക് കാറില്‍ കൊണ്ടുവരികയായിരുന്ന ആറുകിലോ കഞ്ചാവാണ് വാഹനപരിശോധനയ്ക്കിടെ പിടികൂടിയത്. സംഭവത്തില്‍ തിരൂര്‍ സ്വദേശികളായ സുജിഷ് (25), സനല്‍ (25) എന്നിവരെ കസ്റ്റഡിയിലെടുത്തു. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും എക്‌സൈസ് പിടികൂടിയിട്ടുണ്ട്. കാറില്‍നിന്ന് 6 കിലോ കഞ്ചാവും കണ്ടെടുത്തു.
ഇന്ന് പുലര്‍ച്ചെയാണ് കഞ്ചാവ് പിടികൂടിയത്. കാറിന്റെ ബംപറിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ബംഗളൂരൂവില്‍ നിന്നും കോഴിക്കോട്ടേക്കാണ് കഞ്ചാവ് വില്‍പ്പനക്കായി കൊണ്ടുപോവുന്നതെന്ന് ചോദ്യംചെയ്യലില്‍ പിടിയിലായവര്‍ പറഞ്ഞതായി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി എം മജു പറഞ്ഞു. ഇവര്‍ കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച മാരുതി സ്വിഫ്റ്റ് കാറും എക്‌സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് അതിര്‍ത്തി വഴി ലഹരിവസ്തുക്കള്‍ സംസ്ഥാനത്തേക്ക് എത്താനുള്ള സാധ്യത മുന്നില്‍കണ്ട് കര്‍ശനപരിശോധനയാണ് അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ നടത്തുന്നത്.
RELATED STORIES
സിപിഎം വനിതാ നേതാക്കള്‍ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMTഅഞ്ചുനില ഫ്ളാറ്റിന്റെ ലിഫ്റ്റില്‍ കുടുങ്ങി ഒമ്പതു വയസ്സുകാരന്...
28 March 2023 12:38 PM GMT100 കോടി ഭക്ഷണ പദ്ധതി: എം എ യൂസുഫലി 22 കോടി രൂപ നല്കി
28 March 2023 11:40 AM GMTകശുവണ്ടി വ്യവസായത്തെ രക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം:...
28 March 2023 9:45 AM GMTമഹാരാഷ്ട്രയില്‍ പള്ളിയില്‍ കയറി ഇമാമിനെ ആക്രമിച്ച് താടിവടിച്ചു
28 March 2023 9:13 AM GMTപിഎസ് സി നിയമന ശുപാര്‍ശ ഇനി ഡിജിലോക്കറില്‍; പരിഷ്കാരം ജൂണ്‍...
28 March 2023 8:14 AM GMT