- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പത്തനംതിട്ടയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടുപേര്‍ മുങ്ങിമരിച്ചു
ആമല്ലൂര്‍ കൂട്ടനാല്‍ ഗോപി-മനോരമ ദമ്പതികളുടെ ഏകമകന്‍ ഗോകുല്‍(21), നാരങ്ങാനം മുണ്ടയ്ക്കല്‍ നിതിന്‍(21) എന്നിവരാണു മരിച്ചത്
പത്തനംതിട്ട: കവിയൂര്‍ മണിമലയാറ്റില്‍ മനയ്ക്കച്ചിറ പാലത്തിനു സമീപം കുളിക്കാനിറങ്ങിയ രണ്ടുപേര്‍ മുങ്ങിമരിച്ചു. ആമല്ലൂര്‍ കൂട്ടനാല്‍ ഗോപി-മനോരമ ദമ്പതികളുടെ ഏകമകന്‍ ഗോകുല്‍(21), നാരങ്ങാനം മുണ്ടയ്ക്കല്‍ നിതിന്‍(21) എന്നിവരാണു മരിച്ചത്. ഇവരോടൊപ്പം കുളിക്കാനിറങ്ങിയ മുത്തൂര്‍ സ്വദേശി വിഷ്ണു, വാളക്കുഴി സ്വദേശി ജയശങ്കര്‍ എന്നിവര്‍ രക്ഷപെട്ടു. തിരുവല്ലയിലെ സ്വകാര്യ പാരലല്‍ കോളജ് വിദ്യാര്‍ഥികളാണ്. ഞായറാഴ്ച വൈകീട്ട് 4.30ഓടെയാണ് സംഭവം. ഗോകുല്‍ രണ്ടാഴ്ച മുന്‍പാണ് എച്ച്ഡിഎഫ്‌സി ബാങ്കില്‍ ജോലിക്കു കയറിയത്.
പാലത്തിന്റെ തെക്കേ കരയില്‍ പാലത്തിനു താഴെയാണു സംഘം കുളിക്കാനിറങ്ങിയത്. ആഴവും ഒഴുക്കുമുള്ള സ്ഥലത്തുനിന്ന് കുളിച്ച ശേഷം മൂന്നു പേര്‍ കരയ്ക്കു കയറിയിരുന്നു. എന്നാല്‍ നീന്തലറിയാവുന്ന ഗോകുല്‍ വീണ്ടും കുളിക്കുന്നതിനിടെ കാല്‍വഴുതി മുങ്ങിത്താവുകയായിരുന്നു. ഇതുകണ്ട് രക്ഷപ്പെടുത്താനിറങ്ങിയപ്പോഴാണ് നിതിന്‍ ഒഴുക്കില്‍പ്പെട്ടത്. തിരുവല്ല ഫയര്‍ഫോഴ്‌സ് സംഘവും സ്‌കൂബാ ടീമംഗങ്ങളും നടത്തിയ തിരച്ചിലില്‍ 25 അടിയോളം താഴ്ചയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. മൃതദേഹങ്ങള്‍ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















