Kerala

സംസ്ഥാനത്ത് കാലാവസ്ഥാ നിരീക്ഷണത്തിനായി രണ്ട് റഡാറുകള്‍ കൂടി വരുന്നു

ഐഎസ്ആര്‍ഒ നിര്‍മിച്ച ഒരു എക്സ് ബാന്‍ഡ് റഡാറും ഒരു സി ബാന്‍ഡ് റഡാറുമാണ് കേരളത്തിലെ കാലാവസ്ഥാ വ്യതിയാനം മുന്‍കൂട്ടിയറിയാനും സമയബന്ധിതമായി മുന്നറിയിപ്പ് നല്‍കാനുമായി ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി)സ്ഥാപിക്കുക.

സംസ്ഥാനത്ത് കാലാവസ്ഥാ നിരീക്ഷണത്തിനായി രണ്ട് റഡാറുകള്‍ കൂടി വരുന്നു
X

തിരുവനന്തപുരം: കേരളത്തിലെ കാലാവസ്ഥാ നിരീക്ഷണത്തിനായി രണ്ട് റഡാറുകള്‍ കൂടി സ്ഥാപിക്കുമെന്ന് ഭൗമ ശാസ്ത്ര മന്ത്രാലയം. ഇതിനായി മന്ത്രാലയം കേരള സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിച്ചുവരികയാണെന്ന് ഭൗമ ശാസ്ത്ര മന്ത്രാലയം സെക്രട്ടറി എം എന്‍ രാജീവന്‍ പറഞ്ഞു. കൊച്ചിയില്‍ നടക്കുന്ന കേരള സയന്‍സ് ഫെസ്റ്റില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.

ഐഎസ്ആര്‍ഒ നിര്‍മിച്ച ഒരു എക്സ് ബാന്‍ഡ് റഡാറും ഒരു സി ബാന്‍ഡ് റഡാറുമാണ് കേരളത്തിലെ കാലാവസ്ഥാ വ്യതിയാനം മുന്‍കൂട്ടിയറിയാനും സമയബന്ധിതമായി മുന്നറിയിപ്പ് നല്‍കാനുമായി ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി)സ്ഥാപിക്കുക.

ഇതില്‍ എക്സ് ബാന്‍ഡ് റഡാര്‍ കണ്ണൂരിലും, സി ബാന്‍ഡ് റഡാര്‍ മംഗളുരുവിലും സ്ഥാപിക്കും. ഈ റഡാറുകള്‍ കണ്ണൂര്‍, കാസര്‍കോഡ്, വയനാട്, കാസര്‍കോഡ് ഉള്‍പ്പെടുന്ന കേരളത്തിന്റെ ഉത്തരമേഖലയിലെ കാലാവസ്ഥാ നിരീക്ഷണത്തിനായി സഹായിക്കും. ഇത് കൂടാതെ അടുത്ത മണ്‍സൂണിന് മുമ്പായി നൂറ് ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷനുകള്‍ കൂടി കേരളത്തില്‍ സ്ഥാപിക്കും.

Next Story

RELATED STORIES

Share it