Kerala

കോഴിക്കോട് കാറും വാനും കൂട്ടിയിടിച്ച് രണ്ടുമരണം

വൈദ്യരങ്ങാടി സ്വദേശി മുനവ്വിര്‍, ബേപ്പൂര്‍ സ്വദേശി ഷാഹിദ് ഖാന്‍ എന്നിവര്‍ മരണപ്പെട്ടത്

കോഴിക്കോട് കാറും വാനും കൂട്ടിയിടിച്ച് രണ്ടുമരണം
X

കോഴിക്കോട്: തിരുവോണനാളില്‍ വാഹനാപകടത്തില്‍ രണ്ടുമരണം. പുലര്‍ച്ചെ പന്നിയങ്കരയില്‍ കാറും വാനും കൂട്ടിയിടിച്ചാണ് വൈദ്യരങ്ങാടി സ്വദേശി മുനവ്വിര്‍, ബേപ്പൂര്‍ സ്വദേശി ഷാഹിദ് ഖാന്‍ എന്നിവര്‍ മരണപ്പെട്ടത്.


പാല്‍ കയറ്റി വന്ന പിക്ക് അപ്പ് വാന്‍ കാറിലിടിക്കുകയായിരുന്നു. നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ചതു. മീഞ്ചന്ത സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. ബുധനാഴ്ച പുലര്‍ച്ചെ 4.45ഓടെയായിരുന്നു അപകടം. വാഹനങ്ങളില്‍ കുടുങ്ങിയവരെ ബീച്ചില്‍ നിന്നു മൂന്ന് ഫയര്‍ ഫോഴ്‌സ് യൂനിറ്റുകളെത്തിയാണ് പുറത്തെടുത്തത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


Next Story

RELATED STORIES

Share it