Kerala

കോട്ടയത്ത് വെള്ളത്തില്‍ വീണ് രണ്ടുപേര്‍ മരിച്ചു

പെരുമ്പായിക്കാട് വില്ലേജില്‍ ആളൂര്‍ വീട്ടില്‍ സുധീഷ് (38), ആനിക്കല്‍ കുര്യന്‍ എബ്രഹാം എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു.

കോട്ടയത്ത് വെള്ളത്തില്‍ വീണ് രണ്ടുപേര്‍ മരിച്ചു
X

കോട്ടയം: കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ കോട്ടയം ജില്ലയില്‍ രണ്ട് ജീവനുകള്‍ കൂടി പൊലിഞ്ഞു. രണ്ടുപേര്‍ വെള്ളത്തില്‍ വീണാണ് മരിച്ചത്. പെരുമ്പായിക്കാട് വില്ലേജില്‍ ആളൂര്‍ വീട്ടില്‍ സുധീഷ് (38), ആനിക്കല്‍ കുര്യന്‍ എബ്രഹാം എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരികയാണ്.

കോട്ടയം മണര്‍കാട് നാലുമണിക്കാറ്റില്‍ കാര്‍ വെള്ളത്തില്‍ വീണ് ഇന്നലെ യുവാവ് മരിച്ചിരുന്നു. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലെ ടാക്‌സി ഡ്രൈവറായ അങ്കമാലി സ്വദേശി ജസ്റ്റിന്‍ ജോയ് (26) ആണ് മരണപ്പെട്ടത്. വെള്ളക്കെട്ടില്‍ കുടുങ്ങിയ കാര്‍ തള്ളിനീക്കുന്നതിനിടെ അപകടത്തില്‍പ്പെടുകയായിരുന്നു. എന്‍ഡിആര്‍എഫും മുങ്ങല്‍ വിദഗ്ധരും നടത്തിയ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് കാറും യുവാവിന്റെ മൃതദേഹവും കണ്ടെടുക്കാനായത്.

Next Story

RELATED STORIES

Share it