കുന്നംകുളത്ത് സ്‌കാനിയ ബസ്സിടിച്ച് രണ്ട് ബൈക്ക് യാത്രികര്‍ മരിച്ചു

കുന്നംകുളത്ത് സ്‌കാനിയ ബസ്സിടിച്ച് രണ്ട് ബൈക്ക് യാത്രികര്‍ മരിച്ചു

തൃശൂര്‍: കുന്നംകുളത്ത് കെഎസ്ആര്‍ടിസിയുടെ സ്‌കാനിയ ബസ്സിടിച്ച് രണ്ട് ബൈക്ക് യാത്രികര്‍ മരിച്ചു. ചൂണ്ടല്‍-കുറ്റിപ്പുറം സംസ്ഥാന പാതയിലെ കാണിപ്പയ്യൂരിലുണ്ടായ അപകടത്തില്‍ ചൂണ്ടല്‍ സ്വദേശികളായ തൊമ്മില്‍ ഗിരീശന്റെ മകന്‍ സാഹേഷ്(20), തണ്ടല്‍ ചിറയത്ത് വീട്ടില്‍ ഉണ്ണികൃഷ്ണന്റെ മകന്‍ അഭിജിത്ത്(20) എന്നിവരാണ് മരിച്ചത്. തിരുവോണ നാളില്‍ പുലര്‍ച്ചെ 2.30ഓടെ കാണിപ്പയ്യൂരിലെ സ്വകാര്യ ആശുപത്രിക്കു സമീപമാണ് അപകടം. ഓണത്തോടനുബന്ധിച്ച് കുന്നംകുളത്ത് വന്ന് തിരിച്ച് വീട്ടിലേക്ക് പോവുമ്പോഴാണ് ദാരുണാന്ത്യം. തിരുവനന്തപുരത്ത് നിന്ന് ബെംഗളുരുവിലേക്ക് പോവുകയായിരുന്ന സ്‌കാനിയ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ ഇരുവരുടെയും ദേഹത്തിലൂടെ ബസ് കയറിയിറങ്ങി. ഇതേത്തുടര്‍ന്ന് സംസ്ഥാന പാതയില്‍ ഒരു മണിക്കുറിലേറെ ഗതാഗതം തടസ്സപ്പെട്ടു.
RELATED STORIES

Share it
Top