Kerala

യൂനിവേഴ്‌സിറ്റി കോളജിലെ വധശ്രമം: ഒരു പ്രതി കൂടി കീഴടങ്ങി

ഒമ്പതാം പ്രതിയായ കാട്ടാക്കട സ്വദേശി ഹരീഷാണ് കന്റോണ്‍മെന്റ് പോലിസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്. സംഭവത്തിനുശേഷം ഹരീഷ് ഒളിവിലായിരുന്നു. ഇതോടെ കേസില്‍ 19 പ്രതികള്‍ പിടിയിലായിട്ടുണ്ട്.

യൂനിവേഴ്‌സിറ്റി കോളജിലെ വധശ്രമം: ഒരു പ്രതി കൂടി കീഴടങ്ങി
X

തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജിലെ മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥി അഖിലിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരു പ്രതികൂടി കീഴടങ്ങി. ഒമ്പതാം പ്രതിയായ കാട്ടാക്കട സ്വദേശി ഹരീഷാണ് കന്റോണ്‍മെന്റ് പോലിസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്. സംഭവത്തിനുശേഷം ഹരീഷ് ഒളിവിലായിരുന്നു. ഇതോടെ കേസില്‍ 19 പ്രതികള്‍ പിടിയിലായിട്ടുണ്ട്. ഇനി ഒരാളെ കൂടിയാണ് പിടികൂടാനുള്ളത്. ഒരാഴ്ചയ്ക്കിടെ നാലുപ്രതികള്‍ കീഴടങ്ങിയിരുന്നു. 11ാം പ്രതി രഞ്ജിത്ത്, 13ാം പ്രതി നിധിന്‍, ഏഴാംപ്രതി പൂന്തുറ സ്വദേശിയായ മുഹമ്മദ് ഇബ്രാഹിം, 16ാം പ്രതി പേയാട് സ്വദേശിയായ നന്ദകിഷോര്‍ എന്നിവരാണ് കീഴടങ്ങിയിരുന്നത്.

യൂനിവേഴ്‌സിറ്റി കോളജിലെ അഖില്‍ ചന്ദ്രനെന്ന വിദ്യാര്‍ഥിയെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. ജൂലൈ ആദ്യവാരമാണ് യൂനിവേഴ്‌സിറ്റി കോളജില്‍ ബിരുദവിദ്യാര്‍ഥിയായ അഖിലിനെ ഒരു സംഘം എസ്എഫ്‌ഐ നേതാക്കള്‍ കുത്തിപ്പരിക്കേല്‍പ്പിക്കുന്നത്. എസ്എഫ്‌ഐ യൂനിറ്റ് പ്രസിഡന്റായിരുന്ന ശിവരഞ്ജിത്താണ് അഖിലിനെ കുത്തിയത്. യൂനിറ്റ് സെക്രട്ടറിയായിരുന്ന നസീമില്‍നിന്ന് കത്തിവാങ്ങിയാണ് ശിവരഞ്ജിത്ത് അഖിലിനെ കുത്തിയതെന്നാണ് സാക്ഷികളായ വിദ്യാര്‍ഥികളുടെ മൊഴി. കത്തിക്കുത്ത് കേസിലെ പ്രതികളായ നേതാക്കളെ സംഘടനയില്‍നിന്ന് എസ്എഫ്‌ഐ പുറത്താക്കുകയും ചെയ്തിരുന്നു.

Next Story

RELATED STORIES

Share it