Kerala

തിരുവനന്തപുരം മെഡിക്കൽ കോളജിൽ മൃതദേഹത്തോട് അവഗണന (വീഡിയോ)

മൃതദേഹത്തിന് തൊട്ടടുത്ത് വെച്ച് വിതരണം ചെയ്ത പ്രഭാത ഭക്ഷണം കഴിക്കില്ലെന്ന് പറഞ്ഞ് രോഗികളും പ്രതിഷേധിച്ചു. മറ്റ് രോഗികളുടെ ഭാഗത്ത് നിന്ന് വലിയ പ്രതിഷേധം ഉണ്ടായതിനെത്തുടർന്നാണ് മൃതദേഹം പിന്നീട് നീക്കം ചെയ്തത്.

X

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ മൃതദേഹത്തോട് അവഗണന. ബാലരാമപുരം സ്വദേശിയാണ് കൊവിഡ് ബാധിച്ച് മരിച്ചത്. മൃതദേഹം മാറ്റുന്നതിൽ അധികൃതർ വരുത്തിയ അനാസ്ഥയുടെ വീഡിയോ ദൃശ്യങ്ങൾ കെ എസ് ശബരിനാഥൻ എംഎൽഎയാണ് ഫേസ് ബുക്ക് വഴി പുറത്തുവിട്ടത്. ഇന്നു പുലർച്ചെ അഞ്ചു മണിയോടെ മരിച്ച ഇയാളുടെ മൃതദേഹം മാറ്റിയത് അഞ്ചു മണിക്കൂറിനു ശേഷമാണ്. അതിനിടെ മൃതദേഹത്തിന്റെ തൊട്ടടുത്ത് വെച്ച് മറ്റു രോഗികൾക്കുള്ള പ്രഭാത ഭക്ഷണവും വിതരണം ചെയ്തതായി വീഡിയോയിലുണ്ട്.

കൊവിഡ് ബാധിതരെ ചികിൽസിക്കുന്ന മെഡിക്കൽ കോളജിലെ അഞ്ചാം വാർഡിലാണ് സംഭവം. പുലർച്ചെ അഞ്ചു മണിയോടെ മരിച്ചിട്ടും മണിക്കൂറുകൾ താമസിച്ച് 10.30നാണ് ഇദ്ദേഹത്തിന്റെ മൃതദേഹം അവിടെ നിന്ന് മാറ്റിയത്. ഇക്കാര്യത്തിൽ ഔദ്യോഗികമായ വിശദീകരണം മെഡിക്കൽ കോളജിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. മൃതദേഹത്തിന് തൊട്ടടുത്ത് വെച്ച് വിതരണം ചെയ്ത പ്രഭാത ഭക്ഷണം കഴിക്കില്ലെന്ന് പറഞ്ഞ് രോഗികളും പ്രതിഷേധിച്ചു. മറ്റ് രോഗികളുടെ ഭാഗത്ത് നിന്ന് വലിയ പ്രതിഷേധം ഉണ്ടായതിനെത്തുടർന്നാണ് മൃതദേഹം പിന്നീട് നീക്കം ചെയ്തത്.

Next Story

RELATED STORIES

Share it