സ്വര്‍ണക്കടത്ത് കേസ്: പ്രതി സന്ദീപിന്റെ രഹസ്യമൊഴി രേഖപ്പെടുത്തുന്നു
ആലുവയിലെ മജിസ്‌ട്രേറ്റ് കോടതിയിലാണ് സന്ദീപ് നായര്‍ രഹസ്യമൊഴി നല്‍കുന്നത്.കേസില്‍ തനിക്ക് രഹസ്യമൊഴി നല്‍കണമെന്ന് സന്ദീപ് നായര്‍ കഴിഞ്ഞ ദിവസം എന്‍ ഐ എ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.സിആര്‍പിസി 164 പ്രകാരം തനിക്ക് മൊഴി നല്‍കണമെന്നാണ് സന്ദീപ് നായര്‍ കോടതിയോട് അഭ്യര്‍ഥിച്ചത്.അതേ സമയം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതി സ്വപ്‌ന സുരേഷിന് കോടതി ജാമ്യം നല്‍കി.എന്‍ ഐ എയുടെ കേസുള്ളതിനാല്‍ പുറത്തിറങ്ങാന്‍ കഴിയില്ല.

കൊച്ചി: സ്വര്‍ണകടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സന്ദീപ് നായരുടെ രഹസ്യമൊഴി കോടതി രേഖപടുത്തുന്നു. ആലുവയിലെ മജിസ്‌ട്രേറ്റ് കോടതിയിലാണ് സന്ദീപ് നായര്‍ രഹസ്യമൊഴി നല്‍കുന്നത്.കേസില്‍ തനിക്ക് രഹസ്യമൊഴി നല്‍കണമെന്ന് സന്ദീപ് നായര്‍ കഴിഞ്ഞ ദിവസം എന്‍ ഐ എ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.സിആര്‍പിസി 164 പ്രകാരം തനിക്ക് മൊഴി നല്‍കണമെന്നാണ് സന്ദീപ് നായര്‍ കോടതിയോട് അഭ്യര്‍ഥിച്ചത്.ഇത് ചൂണ്ടിക്കാട്ടി സന്ദീപ് നായര്‍ കോടതിയില്‍ അപേക്ഷയും നല്‍കിയിരുന്നു.
സന്ദീപ് നായരുടെ ആവശ്യം പരിഗണിച്ച കോടതി മജിസ്‌ട്രേറ്റ് കോടതിയില്‍ രഹസ്യമൊഴി നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു.ഇതു പ്രകാരമാണ് സന്ദീപ് നായര്‍ ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ രഹസ്യമൊഴി നല്‍കുന്നത്.അതേ സമയം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതി സ്വപ്‌ന സുരേഷിന് കോടതി ജാമ്യം നല്‍കി. എന്നാല്‍ എന്‍ ഐ എയുടെ കേസുള്ളതിനാല്‍ സ്വപ്‌നയക്ക് പുറത്തിറങ്ങാന്‍ കഴിയില്ല.
RELATED STORIES
കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭിക്കാന്‍ ഇടപെടല്‍...
18 Aug 2022 1:25 AM GMTകോഴിക്കോട് ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്; 4 പേര്...
17 Aug 2022 5:09 PM GMTരാജ്യത്തെ വീണ്ടെടുക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി...
17 Aug 2022 2:09 PM GMTഹയര്‍സെക്കന്‍ഡറി പ്രവേശനത്തിലെ മെറിറ്റ് അട്ടിമറി: എംഎസ്എഫ് ആര്‍ഡിഡി...
17 Aug 2022 1:02 PM GMTആവിക്കല്‍ തോട്: അമ്മമാരുടെ കണ്ണീരിന് സിപിഎം മറുപടി...
17 Aug 2022 12:55 PM GMTതിരൂര്‍ സൗഹൃദവേദി കര്‍ഷകദിനത്തില്‍ ജൈവകര്ഷകയെ ആദരിച്ചു
17 Aug 2022 12:40 PM GMT