സ്വര്‍ണക്കടത്ത്: സ്വപ്‌നയുടെയും സന്ദീപിന്റെയും എന്‍ ഐ എ കസ്റ്റഡി ഇന്ന് തീരും; ഇരുവരുടെയും കസ്റ്റഡി ആവശ്യപ്പെട്ട് കസ്റ്റംസ്
ഇരുവരെയും കൊച്ചിയിലെ എന്‍ ഐ എ പ്രത്യേക കോടതിയില്‍ ഇന്ന് രാവിലെ 11 മണിയോടെ ഹാജരാക്കും.ഏഴു ദിവസമായിരുന്നു ഇരുവരെയും കോടതി എന്‍ ഐ എയുടെ കസ്റ്റഡിയില്‍ വിട്ടു നല്‍കിയിരുന്നത്. ഇതിനു ശേഷം കേസിലെ ഒന്നാം പ്രതിയായ പി എസ് സരിത്തിനെയും കോടതി എന്‍ ഐ എയുടെ കസ്റ്റഡിയില്‍ വിട്ടു നല്‍കിയിരുന്നു

കൊച്ചി: ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗിലൂടെ സ്വര്‍ണം കടത്തിയെന്ന കേസില്‍ എന്‍ ഐ എ അറസ്റ്റു ചെയ്ത രണ്ടാം പ്രതി സ്വപ്‌ന സുരേഷ്,നാലാം പ്രതി സന്ദീപ് നായര്‍ എന്നിവരുടെ കസ്റ്റഡി കാലാവധി ഇന്ന് തീരും.ഇരുവരെയും കൊച്ചിയിലെ എന്‍ ഐ എ പ്രത്യേക കോടതിയില്‍ ഇന്ന് രാവിലെ 11 മണിയോടെ ഹാജരാക്കും.ഏഴു ദിവസമായിരുന്നു ഇരുവരെയും കോടതി എന്‍ ഐ എയുടെ കസ്റ്റഡിയില്‍ വിട്ടു നല്‍കിയിരുന്നത്.
ഇതിനു ശേഷം കേസിലെ ഒന്നാം പ്രതിയായ പി എസ് സരിത്തിനെയും കോടതി എന്‍ ഐ എയുടെ കസ്റ്റഡിയില്‍ വിട്ടു നല്‍കിയിരുന്നു. മൂവരെയും ചോദ്യം ചെയ്ത ശേഷം തിരുവനന്തപുരത്തെ വിവിധ സ്ഥലങ്ങളില്‍ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും എത്തിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ തെളിവെടുപ്പും നടത്തിയിരുന്നു.അതേ സമയം എന്‍ ഐ എ അറസ്റ്റു ചെയ്ത സ്വപ്‌നയെയും സന്ദീപിനെയും അറസ്റ്റു ചെയ്യാനും കസ്റ്റഡിയില്‍ കിട്ടാനുമായി കസ്റ്റംസ് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. ഇരുവരും എന്‍ ഐ എയുടെ കസ്റ്റഡിയില്‍ ആയിരുന്നതിനാല്‍ ഇവരെ ഇതുവരെ കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇവരെ അറസ്റ്റു ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. നിലവില്‍ പ്രധാന പ്രതികളില്‍ പി എസ് സരിത്തിനെ മാത്രമാണ് കസ്റ്റംസിന് ചോദ്യം ചെയ്യാന്‍ സാധിച്ചിട്ടുള്ളത്. സരിത്തിന്റെ മൊഴികള്‍ പ്രകാരം സ്വര്‍ണക്കടത്തിലെ കണ്ണികളും ഇടനിലക്കാരുമായ 10 ലധികം പ്രതികെ കസ്റ്റംസ് അറസ്റ്റു ചെയ്തിട്ടുണ്ട്. സ്വപ്‌നയെയും സന്ദീപിനെയും കസ്റ്റഡിയില്‍ കിട്ടുന്നതോടെ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് കസ്റ്റംസിന്റെ പ്രതീക്ഷ.
RELATED STORIES
2,000 രൂപയുടെ നോട്ടുകള് മാറ്റിവാങ്ങാനുള്ള തിയ്യതി നീട്ടി
30 Sep 2023 2:24 PM GMTഭക്ഷണം മോഷ്ടിച്ചെന്ന് ആരോപണം; 12 കാരനെ മര്ദ്ദിച്ച് കൊലപ്പെടുത്തി
30 Sep 2023 6:59 AM GMTബിജെപി എംപിയുടെ വംശീയാധിക്ഷേപത്തിനിരയായ ബിഎസ്പി എംപി...
30 Sep 2023 6:28 AM GMTചെന്നൈയില് പെട്രോള് പമ്പിന്റെ മേല്ക്കൂര തകര്ന്ന് ഒരാള് മരിച്ചു;...
30 Sep 2023 5:19 AM GMTഹാത്റസ് യുഎപിഎ കേസ്: റഊഫ് ശരീഫ് ജയില്മോചിതനായി
29 Sep 2023 3:07 PM GMTരാഷ്ട്രപതിയുടെ അംഗീകാരം; വനിതാ സംവരണ ബില്ല് നിയമമായി
29 Sep 2023 2:16 PM GMT