Kerala

സ്വര്‍ണക്കടത്ത്: കസ്റ്റംസിന്റെ പിടിയിലായ മൂന്നു പേരെ റിമാന്റു ചെയ്തു

ജലാല്‍(38), മുഹമ്മദ് ഷാഫി(37),ഹംജദ് അലി(51) എന്നിവരെയാണ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ പ്രത്യേക കോടതി റിമാന്‍ഡ് ചെയ്തത്.ഇവരെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.പ്രതികള്‍ സ്വര്‍ണക്കടത്തില്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയതായിട്ടാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍

സ്വര്‍ണക്കടത്ത്: കസ്റ്റംസിന്റെ പിടിയിലായ മൂന്നു പേരെ റിമാന്റു ചെയ്തു
X

കൊച്ചി: ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗിലൂടെ സ്വര്‍ണം കടത്തിയ കേസില്‍ കഴിഞ്ഞ ദിവസം കസ്റ്റംസ് അറസ്റ്റുചെയ്ത മൂന്നു പേരെ കോടതി റിമാന്റു ചെയ്തു.ജലാല്‍(38), മുഹമ്മദ് ഷാഫി(37),ഹംജദ് അലി(51) എന്നിവരെയാണ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ പ്രത്യേക കോടതി റിമാന്‍ഡ് ചെയ്തത്.ഇവരെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.പ്രതികള്‍ സ്വര്‍ണക്കടത്തില്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയതായിട്ടാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍.

ജലാല്‍, സന്ദീപ്, റമീസ് എന്നിവര്‍ ചേര്‍ന്നാണ് പണം മുടക്കുന്നവരെ കണ്ടെത്തിയിരുന്നത്. സ്വര്‍ണം വില്‍ക്കുന്നതും പണമിറക്കിയവര്‍ക്ക് ലാഭവിഹിതം നല്‍കിയിരുന്നതും ജലാലായിരുന്നു. ഇയാള്‍ക്ക് സ്വപ്നയുമായി നേരിട്ട് ബന്ധമില്ലെന്നാണ് സൂചന. സ്വര്‍ണക്കടത്തിന് ഉപയോഗിച്ച കാര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്വര്‍ണ കടത്തിലെ ബുദ്ധികേന്ദ്രമായ റമീസാണ് യുഎഇയിലുള്ള ഫൈസല്‍ ഫരീദുമായി നേരിട്ട് ഇടപാടുകള്‍ നടത്തിയിരുന്നതെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. സന്ദീപും സ്വപ്നയുമായി ചര്‍ച്ചകള്‍ നടത്തി. സന്ദീപില്‍ നിന്ന് സ്വര്‍ണം വാങ്ങിയെന്ന് സംശയിക്കുന്നയാളുടെ വീട്ടില്‍ കസ്റ്റംസ് പരിശോധന നടത്തി.

Next Story

RELATED STORIES

Share it