Kerala

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരണം: ഹൈക്കോടതി സ്‌റ്റേ അനുവദിച്ചില്ല

വിമാനത്താവളം സ്വകാര്യ വല്‍ക്കരണം നയപരമായ തീരുമാനമാണെന്നും കേന്ദ്രസര്‍ക്കാരിന്റെ നയത്തില്‍ ഇടപെടാനാവില്ലെന്നും കോടതി പറഞ്ഞു

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരണം: ഹൈക്കോടതി സ്‌റ്റേ അനുവദിച്ചില്ല
X

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ടുള്ള ഹരജിയില്‍ ഹൈക്കോടതി സ്‌റ്റേ അനുവദിച്ചില്ല. കൊല്ലം സ്വദേശി ജി മഹേഷും പത്തനംതിട്ട സ്വദേശി ആഷിഖ് നിസാര്‍ ഹസനും സമര്‍പ്പിച്ച ഹരജികളാണ് കോടതിയുടെ പരിഗണിച്ചത്. വിമാനത്താവളം സ്വകാര്യ വല്‍ക്കരണം നയപരമായ തീരുമാനമാണെന്നും കേന്ദ്രസര്‍ക്കാരിന്റെ നയത്തില്‍ ഇടപെടാനാവില്ലെന്നും കോടതി പറഞ്ഞു.തിരുവനന്തപുരം അടക്കമുള്ള ആറു വിമാനത്താവളങ്ങള്‍ പാട്ടത്തിന് നല്‍കുവാനുള്ള കേന്ദ്രതീരുമാനത്തിന് വകുപ്പ്് സെക്രട്ടറിമാരുടെ കമ്മിറ്റിയുടെ അംഗീകാരമുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചു. നികുതി ദായകരുടെ പണം കൊണ്ടാണ് വിമാനത്താവളങ്ങള്‍ നിര്‍മിച്ചിട്ടുള്ളതെന്നും അതിനാല്‍ വിമാനത്താവളങ്ങള്‍ സ്വകാര്യമേഖലയ്ക്ക് കൈമാറരുതെന്നും ഹരജിയില്‍ വ്യക്തമാക്കുന്നു. രാജ്യത്തിന്റെ തെക്കേ അറ്റത്തുള്ള വിമാനത്താവളം സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നത്. സുരക്ഷയെ ബാധിക്കുമെന്നും ഹരജിയില്‍ പറയുന്നു.

Next Story

RELATED STORIES

Share it