Kerala

തിരുവനന്തപുരം വിമാനത്താവളത്തിലെ പ്ലസ് മാക്സ് ഡ്യുട്ടി ഫ്രീ ഷോപ്പ് 18 നകം തുറന്നു കൊടുക്കണമെന്ന് ഹൈക്കോടതി

ഉത്തരവ് നടപ്പക്കിയില്ലെങ്കില്‍ കസ്റ്റംസ് കമ്മീഷണര്‍ അടക്കകമുള്ള ഉദ്യോഗസ്ഥര്‍ നേരിട്ട് ഹാജാരിയ വിശദീകരണം നല്‍കേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി

തിരുവനന്തപുരം വിമാനത്താവളത്തിലെ പ്ലസ് മാക്സ് ഡ്യുട്ടി ഫ്രീ ഷോപ്പ് 18 നകം തുറന്നു കൊടുക്കണമെന്ന് ഹൈക്കോടതി
X

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ പ്ലസ് മാക്സിന്റെ ഡ്യുട്ടി ഫ്രീ ഷോപ്പ് ഈ മാസം 18 നകം തുറന്നു കൊടുക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം. ഉത്തരവ് നടപ്പക്കിയില്ലെങ്കില്‍ കസ്റ്റംസ് കമ്മീഷണര്‍ അടക്കകമുള്ള ഉദ്യോഗസ്ഥര്‍ നേരിട്ട് ഹാജാരിയ വിശദീകരണം നല്‍കേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി.ജസ്റ്റിസ് എ മുഹമ്മദ് മുഷ്താക്കാണ് ഹരജി പരിഗണിച്ചത്. ഷോപ്പ് തുറന്നുകൊടുക്കാന്‍ ഉണ്ടായിരുന്ന കോടതിയുടെ ഉത്തരവ് നടപ്പാക്കത്തതിനെ തുടര്‍ന്നു ഹരജിക്കാരന്‍ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ സിംഗിള്‍ ബഞ്ച് വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിച്ചിട്ടുള്ളതുകൊണ്ടാണ് വിധി നടപ്പാക്കാതിരുന്നതെന്നു കസ്റ്റംസ് അധികൃതര്‍ കോടതിയില്‍ ബോധിപ്പിച്ചു. വിമനത്താവളത്തിലെ അന്താരാഷ്ട്ര ടെര്‍മിനലിലൂടെ മദ്യം കടത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് ഷോപ്പ് അടപ്പിച്ചത്.

Next Story

RELATED STORIES

Share it