Kerala

യാത്രാപാസില്‍ കൃത്രിമം; യുവാവിനെതിരേ കേസ്

യാത്രാപാസ് കംപ്യൂട്ടറില്‍ എന്റര്‍ ചെയ്തപ്പോള്‍ ബിനോയിയ്ക്ക് ആര്യങ്കാവ് ചെക് പോസ്റ്റ് വഴി വരാനാണ് പാസ് നല്‍കിയിരിക്കുന്നതെന്ന് വ്യക്തമായി.

യാത്രാപാസില്‍ കൃത്രിമം; യുവാവിനെതിരേ കേസ്
X

കല്‍പറ്റ: യാത്രാപാസില്‍ കൃത്രിമംകാട്ടി സംസ്ഥാനത്തേക്ക് കടക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മുത്തങ്ങയില്‍ വീണ്ടും ഒരാള്‍ പിടിയില്‍. കണ്ണൂര്‍ തോട്ടട സ്വദേശി ബിനോയി(30) ആണ് പിടിയിലായത്. രാവിലെ പതിനൊന്ന് മണിയോടെയാണ് ഇയാള്‍ മൈസൂരില്‍നിന്നും അതിര്‍ത്തി കടന്ന് മുത്തങ്ങ ബോര്‍ഡ് ഫെസിലിറ്റേഷന്‍ സെന്ററിലെത്തിയത്. തുടര്‍ന്ന് യാത്രാപാസ് കംപ്യൂട്ടറില്‍ എന്റര്‍ ചെയ്തപ്പോള്‍ ബിനോയിയ്ക്ക് ആര്യങ്കാവ് ചെക് പോസ്റ്റ് വഴി വരാനാണ് പാസ് നല്‍കിയിരിക്കുന്നതെന്ന് വ്യക്തമായി.

ഇതാണ് തിരുത്തി മുത്തങ്ങ വഴിയാക്കിയത്. തുടര്‍ന്ന് ഇയാള്‍ക്കെതിരേ സുല്‍ത്താന്‍ ബത്തേരി പോലിസും റവന്യൂ വകുപ്പും നടപടിയെടുത്തു. ഇദ്ദേഹത്തിനെതിരേ കേസെടുത്ത് ജാമ്യത്തില്‍ വിട്ടു. ഈ മാസം 11നും ഇത്തരത്തില്‍ പാസില്‍ കൃത്രിമം നടത്തിയ വിദ്യാര്‍ഥിയെയും അധികൃതര്‍ പിടികൂടിയിരുന്നു.

Next Story

RELATED STORIES

Share it