Kerala

ശബരിഗിരി പവര്‍ഹൗസില്‍ ട്രാന്‍സ്ഫോമര്‍ പൊട്ടിത്തെറിച്ചു

ഇടമണ്‍ സബ് സ്റ്റേഷനില്‍ വൈദ്യുതിയെത്തിക്കുന്ന സ്വിച്ച്യാര്‍ഡിലെ ട്രാന്‍സ്ഫോമറിന് സമീപത്ത് സൂക്ഷിച്ചിരുന്ന ഓയിലിന് തീപ്പിടിച്ച് ആളിക്കത്തിയതിനെത്തുടര്‍ന്ന് കറണ്ട് ട്രാന്‍സ്ഫോമര്‍ (സിടി) പൊട്ടിത്തെറിക്കുകയായിരുന്നു.

ശബരിഗിരി പവര്‍ഹൗസില്‍ ട്രാന്‍സ്ഫോമര്‍ പൊട്ടിത്തെറിച്ചു
X

പത്തനംതിട്ട: ശബരിഗിരി പവര്‍ഹൗസിലെ ട്രാന്‍സ്ഫോമര്‍ പൊട്ടിത്തെറിച്ചു. നിലയത്തിന്റെ സ്വിച്ച് യാര്‍ഡിലെ ട്രാന്‍സ്ഫോമറിലാണ് പൊട്ടിത്തെറിയുണ്ടായത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഇടമണ്‍ സബ് സ്റ്റേഷനില്‍ വൈദ്യുതിയെത്തിക്കുന്ന സ്വിച്ച്യാര്‍ഡിലെ ട്രാന്‍സ്ഫോമറിന് സമീപത്ത് സൂക്ഷിച്ചിരുന്ന ഓയിലിന് തീപ്പിടിച്ച് ആളിക്കത്തിയതിനെത്തുടര്‍ന്ന് കറണ്ട് ട്രാന്‍സ്ഫോമര്‍ (സിടി) പൊട്ടിത്തെറിക്കുകയായിരുന്നു.

ആങ്ങമൂഴിയില്‍നിന്നും മൂഴിയാര്‍ പോലിസും സീതത്തോട് ഫയര്‍ സ്റ്റേഷനിലെ ജീവനക്കാരും പവര്‍ഹൗസിലെ ജീവനക്കാരും ചേര്‍ന്ന് തീ അണച്ചു. ഇടമണ്‍ സബ് സ്റ്റേഷനിലേക്ക് മൂന്ന് ലൈനുകളാണ് ഇവിടെ നിന്ന് പോവുന്നത്. അതില്‍ ഒരു ലൈനിലെ കറണ്ട് ട്രാന്‍സ്ഫോമറിലാണ് തീപ്പിടിത്തമുണ്ടായത്. ജീവനക്കാര്‍ വൈകീട്ടത്തെ ഷിഫ്റ്റ് ജോലി കഴിഞ്ഞുമടങ്ങുമ്പോഴാണ് തീപ്പിടിത്തമു ണ്ടായത്.

Next Story

RELATED STORIES

Share it