Kerala

ജില്ലാ കലക്ടര്‍മാര്‍ക്കു സ്ഥലംമാറ്റം; കൊച്ചി മെട്രോ എംഡി മുഹമ്മദ് ഹനീഷിനെ മാറ്റി

പാലാരിവട്ടം മേല്‍പ്പാല വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചി മെട്രോ(കെഎംആര്‍എല്‍) മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് മുഹമ്മദ് ഹനീഷിനെ മാറ്റി

ജില്ലാ കലക്ടര്‍മാര്‍ക്കു സ്ഥലംമാറ്റം; കൊച്ചി മെട്രോ എംഡി മുഹമ്മദ് ഹനീഷിനെ മാറ്റി
X

തിരുവനന്തപുരം: ജില്ലാ കലക്ടര്‍മാരെയും സ്ഥലംമാറ്റിയും ഉന്നത ഉദ്യോഗസ്ഥരെയും മാറ്റാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. എറണാകുളം കലക്ടര്‍ മുഹമ്മദ് സഫീറുല്ലയെ എസ്ജിഎസ്ടി വകുപ്പ് അഡീഷനല്‍ കമ്മീഷണറായി മാറ്റി നിയമിക്കും. വിവരസാങ്കേതിക വിദ്യാ വകുപ്പ് ജോയിന്റ് സെക്രട്ടറിയുടെ അധിക ചുമതല കൂടി ഇദ്ദേഹത്തിനുണ്ടാവും. കണ്ണൂര്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലിയെ ശുചിത്വമിഷന്‍ ഡയറക്ടറാക്കി. മലപ്പുറം ജില്ലാ കലക്ടര്‍ അമിത് മീണയെ അനര്‍ട്ട് ഡയറക്ടറായും അസാപ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ അദീല അബ്ദുല്ലയെ ആലപ്പുഴ ജില്ലാ കലക്ടറായും മാറ്റി നിയമിക്കും. ആലപ്പുഴ ജില്ലാ കലക്ടര്‍ എസ് സുഹാസിനെ എറണാകുളം ജില്ലാ കലക്ടറായും ഹൗസിങ് കമ്മീഷണര്‍ ബി അബ്ദുന്നാസിറിനെ കൊല്ലം ജില്ലാ കലക്ടറായും മാറ്റി നിയമിക്കും. സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ ജാഫര്‍ മാലിക്കിനെ മലപ്പുറം ജില്ലാ കലക്ടറാക്കി. പൊതുഭരണ ഡെപ്യൂട്ടി സെക്രട്ടറി കെ ഗോപാലകൃഷ്ണനെ തിരുവനന്തപുരം ജില്ലാ കലക്ടറാക്കി. നിലവില്‍ പിആര്‍ഡി ഡയറക്ടറായി ടി വി സുഭാഷിനെയാണ് കണ്ണൂര്‍ ജില്ലാ കലക്ടറാക്കിയിട്ടുള്ളത്.

അതേസമയം, പാലാരിവട്ടം മേല്‍പ്പാല വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചി മെട്രോ(കെഎംആര്‍എല്‍) മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് മുഹമ്മദ് ഹനീഷിനെ മാറ്റി. ഇദ്ദേഹത്തെ വ്യവസായ വകുപ്പ്(പിഎസ്‌യു) സെക്രട്ടറിയായാണ് നിയമിക്കുക. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജിന് നിലവിലുള്ള ചുമതലകള്‍ക്കു പുറമെ കേരള സ്‌റ്റേറ്റ് കോ-ഓപറേറ്റീവ് ബാങ്ക് മനേജിങ് ഡയറക്ടറുടെ ചുമതല കൂടി നല്‍കും. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാനു നിലവിലുള്ള ചുമതലകള്‍ക്കു പുറമെ സൈനിക ക്ഷേമ വകുപ്പ്, പ്രിന്റിങ് ആന്റ് സ്‌റ്റേഷനറി എന്നിവയുടെ ചുമതല കൂടി നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.



Next Story

RELATED STORIES

Share it