- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അറ്റകുറ്റപ്പണികളുടെ പേരില്‍ ട്രെയിനുകള്‍ റദ്ദാക്കി; യാത്രക്കാര്‍ വലയും
വാരാണസി- അലഹാബാദ് സിറ്റി മേഖലയില്‍ പാത ഇരട്ടിപ്പിക്കുന്ന ജോലികളും അറ്റകുറ്റപ്പണികളും നടക്കുന്നതിനാലാണ് ട്രെയിനുകള്‍ വഴിതിരിച്ചുവിടുന്നതെന്ന് റെയില്‍വേ അറിയിച്ചു.
തിരുവനന്തപുരം: കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് താറുമാറായ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിക്കുന്നതിന് മുമ്പ് പാളത്തിലെ അറ്റകുറ്റപ്പണികളുടെ പേരില്‍ വീണ്ടും ട്രെയിനുകള്‍ റദ്ദാക്കിയത് യാത്രക്കാരെ വലയ്ക്കും. അടുത്തമാസം ഒമ്പത് വരെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാഗമായി ചില ട്രെയിനുകള്‍ റദ്ദാക്കുകയും മറ്റു ചിലത് വഴിതിരിച്ചുവിടുകയും ചെയ്തു.
വാരാണസി- അലഹാബാദ് സിറ്റി മേഖലയില്‍ പാത ഇരട്ടിപ്പിക്കുന്ന ജോലികളും അറ്റകുറ്റപ്പണികളും നടക്കുന്നതിനാലാണ് ട്രെയിനുകള്‍ വഴിതിരിച്ചുവിടുന്നതെന്ന് റെയില്‍വേ അറിയിച്ചു.
സെപ്റ്റംബര്‍ ഒന്ന്, മൂന്ന്, നാല്, ആറ് തിയ്യതികളില്‍ സര്‍വീസ് നടത്തേണ്ട എറണാകുളം- നിസാമുദ്ദീന്‍ മംഗള ലക്ഷദ്വീപ് എക്സ്പ്രസ് (12617), മൂന്നിനുള്ള തിരുവനന്തപുരം- നിസാമുദ്ദീന്‍ സ്വര്‍ണജയന്തി എക്സ്പ്രസ് (12643), നാലിനുള്ള തിരുവനന്തപുരം- നിസാമുദ്ദീന്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (22633), കന്യാകുമാരി- നിസാമുദ്ദീന്‍ തിരുക്കുറല്‍ എക്സ്പ്രസ് (12641), നാല്, ആറ്, ഏഴ്, ഒമ്പത് തിയ്യതികളില്‍ സര്‍വീസ് നടത്തേണ്ട നിസാമുദ്ദീന്‍- എറണാകുളം മംഗള ലക്ഷദ്വീപ് എക്സ്പ്രസ് (12618), ആറിനുള്ള നിസാമുദ്ദീന്‍- തിരുവനന്തപുരം സ്വര്‍ണജയന്തി എക്സ്പ്രസ് (12644), നിസാമുദ്ദീന്‍- തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (22634), ഏഴിനുള്ള നിസാമുദ്ദീന്‍- കന്യാകുമാരി തിരുക്കുറല്‍ എക്സ്പ്രസ് (12642) എന്നിവ പൂര്‍ണമായും റദ്ദാക്കി.
സെപ്റ്റംബര്‍ മൂന്നിനും ആറിനും തിരുവനന്തപുരത്തു നിന്ന് യാത്ര ആരംഭിക്കേണ്ട തിരുവനന്തപുരം-നിസാമുദ്ദീന്‍ രാജധാനി എക്സ്പ്രസ് (12431), എട്ടിന് നിസാമുദ്ദീനില്‍നിന്ന് സര്‍വീസ് ആരംഭിക്കേണ്ട നിസാമുദ്ദീന്‍-തിരുവനന്തപുരം രാജധാനി എക്സ്പ്രസ് (12432) എന്നിവ മധുര, ആല്‍വാര്‍, റെവാരി, ന്യൂഡല്‍ഹി വഴിയായിരിക്കും ഓടുക.
സെപ്റ്റംബര്‍ ആറിന് രാവിലെ 10.05ന് യാത്ര ആരംഭിക്കേണ്ട നിസാമുദ്ദീന്‍-തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (22656) മൂന്നുമണിക്കൂര്‍ വൈകിയായിരിക്കും സര്‍വീസ് തുടങ്ങുക. എട്ടിന് രാവിലെ 05.55നു പോകേണ്ട അമൃത്സര്‍- കൊച്ചുവേളി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (12484) ദൂദിയ റെയില്‍വേ സ്റ്റേഷനില്‍ അരമണിക്കൂര്‍ പിടിച്ചിടും. ഇന്ന് പുറപ്പെടേണ്ട ഗാന്ധിധാം- നാഗര്‍കോവില്‍ എക്സ്പ്രസ് (16335 ), കൊച്ചുവേളി- ഡെഹ്റാഡൂണ്‍ എക്സ്പ്രസ് (22659), എറണാകുളം- ഓഖ എക്സ്പ്രസ് (16338) മംഗളൂരു- മഡ്ഗാവ് ഇന്റര്‍സിറ്റി (22636), മഡ്ഗാവ് -മംഗളൂരു എക്സ്പ്രസ് (22635), മംഗളൂരു-മഡ്ഗാവ് പാസഞ്ചര്‍ (56640), മഡ്ഗാവ് - മംഗളൂരു പാസഞ്ചര്‍ (56641), തിങ്കളാഴ്ച പുറപ്പെടേണ്ട ഓഖ-എറണാകുളം എക്സ്പ്രസ് (16337), ഡെഹ്റാഡൂണ്‍-കൊച്ചുവേളി എക്സ്പ്രസ് (22660) എന്നിവയും റദ്ദാക്കിയിട്ടുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















