Kerala

ഇന്നും നിരവധി ട്രെയ്‌നുകള്‍ റദ്ദാക്കി; ട്രാക്കുകളില്‍ പരിശോധന നടത്തും

ഇന്ന് ഏഴ് ദീര്‍ഘദൂര സര്‍വീസുകള്‍ പൂര്‍ണമായും ചില സര്‍വീസുകള്‍ ഭാഗികമായും റദ്ദാക്കിയതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു.

ഇന്നും നിരവധി ട്രെയ്‌നുകള്‍ റദ്ദാക്കി; ട്രാക്കുകളില്‍ പരിശോധന നടത്തും
X

കോഴിക്കോട്: പെരുമഴയും പ്രളയവും മൂലം താറുമാറായ ട്രെയിന്‍ ഗതാഗതം ഇനിയും സാധാരണ നിലയിലായില്ല. ദക്ഷിണ റെയില്‍വേയുടെ കീഴില്‍ വരുന്ന 22 ട്രെയ്‌നുകള്‍ പൂര്‍ണമായും ചില ട്രെയ്‌നുകള്‍ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. ചില ദീര്‍ഘദൂര ട്രെയ്‌നുകളും റദ്ദാക്കി.

പൂര്‍ണമായും റദ്ദാക്കിയ ട്രെയിനുകള്‍

1. മംഗളൂരു-ചെന്നൈ സെന്‍ട്രല്‍ മെയില്‍(12602)

2. മംഗളൂരു-തിരുവന്തപുരം എക്‌സ്പ്രസ്

3. മംഗളൂരു- ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്(12686)

4. മംഗളൂരു-തിരുവനന്തപുരം മാവേലി എക്‌സ്പ്രസ്

5. മംഗളൂരു-തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ്

6. മംഗളൂരു-കോയമ്പത്തൂര്‍ ഫാസ്റ്റ് പാസഞ്ചര്‍

7. മംഗളൂരു-കൊച്ചുവേളി അന്ത്യോദയ എക്‌സ്പ്രസ്

8. കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എസ്പ്രസ്

9. കണ്ണൂര്‍-യശ്വന്ത്പൂര്‍ യശ്വന്ത്പൂര്‍ എക്‌സ്പ്രസ്

10. കണ്ണൂര്‍-കോയമ്പത്തൂര്‍ ഫാസ്റ്റ് പാസഞ്ചര്‍

11. കണ്ണൂര്‍-ഷൊര്‍ണൂര്‍ പാസഞ്ചര്‍

12. കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ്

13. കോഴിക്കോട്-ഷൊര്‍ണൂര്‍ പാസഞ്ചര്‍

14. കോഴിക്കോട്-തൃശൂര്‍ പാസഞ്ചര്‍

15. ഷൊര്‍ണൂര്‍-കോയമ്പത്തൂര്‍ പാസഞ്ചര്‍

16. ഷൊര്‍ണൂര്‍-കോഴിക്കോട് പാസഞ്ചര്‍

17. കോയമ്പത്തൂര്‍-മംഗളൂരു ഫാസ്റ്റ് പാസഞ്ചര്‍

18. തൃശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍

19. കോയമ്പത്തൂര്‍-തൃശൂര്‍ പാസഞ്ചര്‍

20. കോയമ്പത്തൂര്‍-കണ്ണൂര്‍ പാസഞ്ചര്‍

21. പാലക്കാട്-എറണാകുളം ജങ്ഷന്‍ മെമു

22. എറണാകുളം-ബംഗളൂരൂ സിറ്റി ഇന്റര്‍സിറ്റി സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്

23. മുംബൈ ലോകമാന്യതിലക-കൊച്ചുവേളി എക്‌സ്്പ്രസ്(10.08.2019)

24. മുംബൈ ലോകമാന്യ തിലക്-എറണാകുളം ദുരന്തോ എക്‌സ്പ്രസ്(10.08.2019)

25. കൊച്ചുവേളി-മംഗളൂരു അന്ത്യോദയ എക്‌സ്പ്രസ്(10.08.2019)

26. കന്യാകുമാരി-ബംഗളൂരു ഐലന്റ് എക്പ്രസ്

27. കൊച്ചുവേളി- ലോകമാന്യ തിലക് ഗരീബ് രഥ് എക്പ്രസ്,

28. കൊച്ചുവേളി-പോര്‍ബന്തര്‍ എക്‌സ്പ്രസ്

29. തിരുവനന്തപുരം-ലോകമാന്യ തിലക് നേത്രാവതി എക്പ്രസ്

30. ശ്രീ ഗംഗാനഗര്‍-കൊച്ചുവേളി വീക്ക്‌ലി എക്പ്രസ്(13.08.2019)

31. ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍,

32. പുനലൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍,

33. എറണാകുളം-കായംകുളം പാസഞ്ചര്‍

34. കായംകുളം-എറണാകുളം പാസഞ്ചര്‍

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍

1. പാലക്കാട്-നിലമ്പൂര്‍ പാസഞ്ചര്‍(പാലക്കാടിനും ഷൊര്‍ണൂരിനും ഇടയില്‍)

2. നിലമ്പൂര്‍-പാലക്കാട് പാസഞ്ചര്‍(ഷൊര്‍ണൂരിനും പാലക്കാടിനും ഇടയില്‍)

3. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദ്ി എക്‌സ്പ്രസ്(ഷൊര്‍ണൂരിനും കോഴിക്കോടിനും ഇടയില്‍)

4. പട്‌ന-എറണാകുളം സൂപ്പര്‍ ഫാസ്റ്റ്(പാലക്കാടിനും എറണാകുളത്തിനും ഇടയില്‍)

5. ഗോരഖ്പൂര്‍-തിരുവനന്തപുരം റപ്തി സാഗര്‍(കോയമ്പത്തൂരിനും തിരുവനന്തപുരത്തിനും ഇടയില്‍)

6. എറണാകുളം-പട്‌ന സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്(എറണാകുളത്തിനും ഈറോഡിനും ഇടയില്‍)

പാലക്കാട്- ഷൊര്‍ണൂര്‍-കോഴിക്കോട് റൂട്ടില്‍ ഇനിയും ട്രെയിന്‍ ഗതാഗതം പുനരാരംഭിക്കാനായിട്ടില്ല. പാലങ്ങളില്‍ വീണ്ടും പരിശോധന നടത്തുന്നുണ്ട്. തിരുനാവായ യാര്‍ഡില്‍ ട്രാക്കില്‍ മുഴുവന്‍ വെള്ളം കയറിയിരിക്കുകയാണ്. പാലക്കാട്-ഷൊര്‍ണൂര്‍-കോഴിക്കോട് റൂട്ടില്‍ പലയിടത്തും ഇതേ സ്ഥിതിയാണ്. നദിയിലെ വെള്ളം പല പാലങ്ങളുടെയും തൊട്ടുരുമ്മി കടന്നുപോവുന്ന രീതിയില്‍ ഉയര്‍ന്നിട്ടുണ്ട്. ട്രാക്കുകളും പാലങ്ങളും പരിശോധിക്കാനായി രാവിലെ വിദഗ്ധ സംഘമെത്തും. ഈ പരിശോധനയ്ക്കു ശേഷമായിരിക്കും ഈ റൂട്ടിലെ സര്‍വീസ് പുനരാരംഭിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

Next Story

RELATED STORIES

Share it