ട്രാക്ക് നവീകരണം; എട്ടു ദിവസം തീവണ്ടി ഗതാഗതത്തില്‍ നിയന്ത്രണം; നാലു പാസഞ്ചര്‍ തീവണ്ടി റദ്ദാക്കി
ഈ മാസം 22 മുതല്‍ 29 വരെയാണ് നിയന്ത്രണം.56381ാം നമ്പര്‍ ആലപ്പുഴ വഴിയുള്ള എറണാകുളം-കായംകുളം പാസഞ്ചര്‍,56382ാം നമ്പര്‍ കായംകുളം-എറണാകുളം പാസഞ്ചര്‍, 66302ാം നമ്പര്‍ കൊല്ലം-എറണാകുളം പാസഞ്ചര്‍,66303ാം നമ്പര്‍ എറണാകുളം-കൊല്ലം പാസഞ്ചര്‍ എന്നീ തീവണ്ടികളാണ് പൂര്‍ണമായും റദ്ദാക്കിയത്

കൊച്ചി: തുറവൂരിനും എറണാകുളത്തിനുമിടയില്‍ ട്രാക്ക് നവീകരണത്തിന്റെ ഭാഗമായി ഈ മാസം 22 മുതല്‍ 29 വരെ ഇതുവഴിയുള്ള തീവണ്ടി ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു.നാലു പാസഞ്ചര്‍ തീവണ്ടികള്‍ റദ്ദാക്കി. നിരവധി തീവണ്ടികള്‍ വൈകും. 56381ാം നമ്പര്‍ ആലപ്പുഴ വഴിയുള്ള എറണാകുളം-കായംകുളം പാസഞ്ചര്‍,56382ാം നമ്പര്‍ കായംകുളം-എറണാകുളം പാസഞ്ചര്‍, 66302ാം നമ്പര്‍ കൊല്ലം-എറണാകുളം പാസഞ്ചര്‍,66303ാം നമ്പര്‍ എറണാകുളം-കൊല്ലം പാസഞ്ചര്‍ എന്നീ തീവണ്ടികളാണ് പൂര്‍ണമായും റദ്ദാക്കിയത്. 56380ാം നമ്പര്‍ ആലപ്പുഴ വഴിയുള്ള കായംകുളം-എറണാകുളം പാസഞ്ചര്‍ 45 മിനിട് തുറവൂരിനും കുമ്പളത്തിനുമിടയിലും 12218ാം നമ്പര്‍ ചണ്ഡിഗഢ്-കൊച്ചുവേളി കേരള സമ്പര്‍ക് ക്രാന്തി ദ്വൈവാര എക്‌സപ്രസ് 26 മുതല്‍ 28 വരെയുള്ള തീയതികളില്‍ കുമ്പളത്ത് 55 മിനിടും,12484 അമൃത്‌സര്‍-കൊച്ചു വേളി പ്രതിവാര എക്‌സപ്രസ് 23 ന് 15 മിനിട് എറണാകുളം സൗത്തിലും 19262 പോര്‍ബന്തര്‍-കൊച്ചുവേളി പ്രതിവാര എക്‌സപ്രസ് 27 ന് 15 മിനിട് എറണാകുളം സൗത്തിലും പിടിച്ചിടുമെന്നും ദക്ഷിണ റെയില്‍വേ അറിയിച്ചു.
RELATED STORIES
കുവൈത്തില്‍ ബോട്ട് മറിഞ്ഞ് രണ്ടുമലയാളികള്‍ മരിച്ചു
25 March 2023 9:24 AM GMTഇന്ത്യയിലെ ഹിന്ദുക്കള്‍ എന്നെ വളരെയേറെ സ്നേഹിക്കുന്നു; ഒമാന്‍...
25 March 2023 8:51 AM GMTദുബായില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് മലയാളി യുവാവ് മരിച്ചു
25 March 2023 4:01 AM GMTസൗദി ഇന്ത്യന്‍ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നു
22 March 2023 3:42 PM GMTഖത്തറില്‍ ഏഴുനില കെട്ടിടം ഭാഗികമായി തകര്‍ന്നുവീണു; ഒരു മരണം
22 March 2023 9:06 AM GMTമാസപ്പിറവി കണ്ടില്ല; ഗള്‍ഫ് രാജ്യങ്ങളില്‍ വ്രതാരംഭം വ്യാഴാഴ്ച,...
21 March 2023 3:48 PM GMT