ട്രാക്ക് നവീകരണത്തിന്റെ പേരില്‍ പുതുവര്‍ഷ ദിനത്തില്‍ ഏര്‍പ്പെടുത്തിയ തീവണ്ടി ഗതാഗത നിയന്ത്രണം റെയില്‍വേ പിന്‍വലിച്ചു
കൊല്ലം കരുനാഗപ്പള്ളി സ്റ്റേഷന്‍ പരിധിയില്‍ റെയില്‍ പാത അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ഇതുവഴിയുള്ള ട്രെയിന്‍ സര്‍വീസുകള്‍ക്ക് പുതുവര്‍ഷ ദിനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കഴിഞ്ഞ ദിവസം റെയില്‍വേ അറിയിച്ചിരുന്നു.
കൊച്ചി: ട്രാക്ക് നവീകരണത്തിന്റെ പേരില്‍ പുതുവല്‍സര ദിനത്തില്‍ സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന വിവിധ ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ നടപടി റെയില്‍വേ പിന്‍വലിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്റ്റേഷന്‍ പരിധിയില്‍ റെയില്‍ പാത അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ഇതുവഴിയുള്ള ട്രെയിന്‍ സര്‍വീസുകള്‍ക്ക് പുതുവര്‍ഷ ദിനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കഴിഞ്ഞ ദിവസം റെയില്‍വേ അറിയിച്ചിരുന്നു. പുതുവര്‍ഷാരംഭത്തില്‍ തന്നെ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള റെയില്‍വേയുടെ നീക്കത്തിനെതിരെ യാത്രക്കാരുടെ ഇടയില്‍ നിന്നും വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. സാങ്കേതിക കാരണങ്ങളാലാണ് നിയന്ത്രണം പിന്‍വലിക്കുന്നതെന്നാണ് റെയില്‍വേയുടെ വിശദീകരണം.
നിയന്ത്രണം പിന്‍വലിച്ചതിനാല്‍ തിരുവനന്തപുരം-മധുരൈ അമൃത എക്‌സ്പ്രസ് (16343) തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്ന് നിശ്ചിത സമയത്ത് (രാത്രി പത്തിന്) തന്നെ പുറപ്പെടും. രണ്ടു മണിക്കൂര്‍ വൈകി പുറപ്പെടുമെന്നുമായിരുന്നു നേരത്തെയുള്ള അറിയിപ്പ്. കൊല്ലം സ്റ്റേഷനില്‍ പത്തു മിനുറ്റ് അധിക നേരം നിര്‍ത്തിയിട്ടുള്ള നിയന്ത്രണവും നീക്കിയിട്ടുണ്ട്. ചെന്നൈ എഗ്മോര്‍ ഗുരുവായൂര്‍ എക്‌സ്പ്രസ് (16127), തിരുവനന്തപുരംഹസ്രത്ത് നിസാമുദ്ദീന്‍ വീക്ക്‌ലി എക്‌സ്പ്രസ് (22655), പാലക്കാട്തിരുനെല്‍വേലി പാലരുവി എക്‌സ്പ്രസ് (16792), മുംബൈതിരുവനന്തപുരം വീക്ക്‌ലി എക്‌സ്പ്രസ് (16331) എന്നീ ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ മണിക്കൂറുകളോളം പിടിച്ചിടാനുള്ള നീക്കവും ഉപേക്ഷിച്ചു. ഈ ട്രെയിനുകളും സാധാരണ പോലെ സര്‍വീസ് നടത്തുമെന്ന് റെയില്‍വേ അറിയിച്ചു.
RELATED STORIES
സ്കൂള്‍ കലോല്‍സവം: സ്വാഗതഗാനത്തിലെ മുസ്ലിം വിരുദ്ധ ദൃശ്യാവിഷ്കാരം;...
31 March 2023 9:12 AM GMTദുരിതാശ്വാസ നിധി ദുര്‍വിനിയോഗക്കേസ്: ലോകായുക്തയില്‍ ഭിന്നവിധി; അന്തിമ...
31 March 2023 6:08 AM GMTരാമനവമി ആഘോഷത്തിന്റെ മറവില്‍ മഹാരാഷ്ട്രയിലും ബംഗാളിലും ഗുജറാത്തിലും...
30 March 2023 5:27 PM GMTജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു
29 March 2023 5:55 AM GMT