Kerala

പാത ഇരട്ടിപ്പിക്കലും അറ്റകുറ്റപ്പണിയും; മാര്‍ച് 13 വരെ തീവണ്ടി ഗതാഗതത്തില്‍ നിയന്ത്രണം

രണ്ടു പാസഞ്ചര്‍ തീവണ്ടികള്‍ പൂര്‍ണമായും രണ്ടു പാസഞ്ചര്‍ തീവണ്ടികള്‍ ഞായറാഴ്ചകളിലും റദ്ദാക്കി. കോട്ടയം വഴിയുള്ള 56387 ാം നമ്പര്‍ എറണാകുളം-കോട്ടയം പാസഞ്ചറും കോട്ടയം വഴിയുളള 56388ാം നമ്പര്‍ കായംകുളം-എറണാകുളം പാസഞ്ചറുമാണ് ഈ ദിവസങ്ങളില്‍ പൂര്‍ണമായും റദ്ദാക്കിയത്.

പാത ഇരട്ടിപ്പിക്കലും അറ്റകുറ്റപ്പണിയും; മാര്‍ച് 13 വരെ തീവണ്ടി ഗതാഗതത്തില്‍ നിയന്ത്രണം
X

കൊച്ചി: എറണാകുളം-കോട്ടയം-കായംകുളം സെക്ഷനില്‍ പാത ഇരട്ടിപ്പിക്കല്‍ ജോലിയുടെയും അറ്റകുറ്റപ്പണികളുടെയും ഭാഗമായി ഈ മാസം 27 മുതല്‍ അടുത്ത മാസം 13 വരെ തീവണ്ടി ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി സതേണ്‍ റെയില്‍വേ അറിയിച്ചു.രണ്ടു പാസഞ്ചര്‍ തീവണ്ടികള്‍ പൂര്‍ണമായും രണ്ടു പാസഞ്ചര്‍ തീവണ്ടികള്‍ ഞായറാഴ്ചകളിലും റദ്ദാക്കി. കോട്ടയം വഴിയുള്ള 56387 ാം നമ്പര്‍ എറണാകുളം-കോട്ടയം പാസഞ്ചറും കോട്ടയം വഴിയുളള 56388ാം നമ്പര്‍ കായംകുളം-എറണാകുളം പാസഞ്ചറുമാണ് ഈ ദിവസങ്ങളില്‍ പൂര്‍ണമായും റദ്ദാക്കിയത്. 56394ാം നമ്പര്‍ കൊല്ലം-കായംകുളം പാസഞ്ചറും 56393 ാം നമ്പര്‍ കോട്ടയം-കൊല്ലം പാസഞ്ചറും മാര്‍ച് മൂന്ന്, മാര്‍ച് 10 തിയതികളിലും റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചുഇതു കൂടാതെ എറണാകുളം ജംഗ്ഷനില്‍ നിന്നും വൈകുന്നേരം 02.45 ന് പുറപ്പെടുന്ന 66301 ാം നമ്പര്‍ എറണാകുളം -കൊല്ലം മെമു മാര്‍ച് മൂന്നിനും മാര്‍ച്ച് 10 നും അര മണിക്കൂര്‍ വൈകി 03.15 ന് മാത്രമെ പുറപ്പെടുകയുള്ളു.ഈ തീവണ്ടി കോട്ടയത്തിനും കൊല്ലത്തിനുമിടയില്‍ 56393 ാം നമ്പര്‍ കോട്ടയം-കൊല്ലം പാസഞ്ചര്‍ തീവണ്ടിയുടെ സമയത്ത് ഓടുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it