- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സമ്പൂര്‍ണ അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2,098 കേസുകള്‍; 2,234 അറസ്റ്റ്, പിടിച്ചെടുത്തത് 1,447 വാഹനങ്ങള്‍
ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലായെടുത്ത കേസുകളുടെ എണ്ണം 5,710 ആയി. ഏറ്റവും കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്തത് ഇടുക്കിയിലാണ്- 245 കേസുകള്‍.

തിരുവനന്തപുരം: സമ്പൂര്‍ണ അടച്ചുപൂട്ടലിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിരോധനം ലംഘിച്ച് യാത്രചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2,098 പേര്‍ക്കെതിരേ കേസെടുത്തു. ഇതോടെ ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലായെടുത്ത കേസുകളുടെ എണ്ണം 5,710 ആയി. ഏറ്റവും കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്തത് ഇടുക്കിയിലാണ്- 245 കേസുകള്‍. പത്തനംതിട്ടയില്‍ 198 കേസുകളും ആലപ്പുഴയില്‍ 197 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 27 കേസുകള്‍ മാത്രം രജിസ്റ്റര്‍ ചെയ്ത കാസര്‍ഗോഡ് ആണ് പിന്നില്‍. ഇന്ന് സംസ്ഥാനത്ത് 2,234 പേര്‍ അറസ്റ്റിലായി.
ഏറ്റവും കൂടുതല്‍ പേര്‍ അറസ്റ്റിലായത് (214) ആലപ്പുഴയിലാണ്. കുറവ് പേര്‍ (31) വയനാട്ടിലും. നിയമം ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 1,447 വാഹനങ്ങള്‍ പോലിസ് കസ്റ്റഡിയിലെടുത്തു. ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തത് പത്തനംതിട്ടയിലും (180), ഏറ്റവും കുറവ് (12) വയനാട്ടിലുമാണ്. ജില്ല തിരിച്ചുള്ള കണക്ക് ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി- 102, 105, 87
തിരുവനന്തപുരം റൂറല്‍- 131, 117, 26
കൊല്ലം സിറ്റി - 188, 194, 170
കൊല്ലം റൂറല്‍ - 172, 175, 149
പത്തനംതിട്ട - 198, 210, 180
കോട്ടയം - 161, 161, 89
ആലപ്പുഴ - 197, 214, 71
ഇടുക്കി - 245, 186, 61
എറണാകുളം സിറ്റി - 96, 99, 81
എറണാകുളം റൂറല്‍ - 77, 56, 43
തൃശൂര്‍ സിറ്റി - 51, 102, 53
തൃശൂര്‍ റൂറല്‍ - 46, 56, 38
പാലക്കാട് - 140, 152, 107
മലപ്പുറം - 56, 74, 58
കോഴിക്കോട് സിറ്റി - 84, 83, 83
കോഴിക്കോട് റൂറല്‍ - 52, 57, 42
വയനാട് - 40, 31, 12
കണ്ണൂര്‍ - 35, 41, 25
കാസര്‍ഗോഡ് - 27, 121, 72
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















