Kerala

പുലികളിക്ക് ഒരുങ്ങി തൃശൂര്‍; നാളെ ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി

പുലികളിക്ക് ഒരുങ്ങി തൃശൂര്‍;  നാളെ ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി
X

തൃശൂര്‍: പുലികളി മഹോത്സവത്തിനോടനുബന്ധിച്ച് നാളെ ഉച്ചയ്ക്ക് ശേഷം തൃശ്ശൂര്‍ താലൂക്ക് പരിധിയില്‍ പ്രാദേശിക അവധി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സഹകരണ സംഘങ്ങള്‍ ഉള്‍പ്പെടെ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു. പുലികളിയുമായി ബന്ധപ്പെട്ട് നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരം പ്രാദേശിക അവധി പ്രഖ്യാപിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്.

അതേസമയം, ആറന്‍മുള ഊതൃട്ടാതി വള്ളംകളി നടക്കുന്ന സെപ്റ്റംബര്‍ ഒമ്പതിന് ചെങ്ങന്നൂര്‍, മാവേലിക്കര താലൂക്കുകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായി. പൊതു പരീക്ഷകള്‍ മുന്‍ നിശ്ചയ പ്രകാരം നടക്കും.

ആധ്യാത്മികമായ പശ്ചാത്തലവും കൊണ്ട് കേരളത്തിലെ മറ്റ് വള്ളംകളികളില്‍ നിന്ന് വേറിട്ടുനില്‍ക്കുന്ന ഒന്നാണ് ആറന്‍മുള ഉത്രട്ടാതി വള്ളംകളി. മത്സരത്തിനപ്പുറം, ആറന്‍മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ ആചാരങ്ങളുമായും അനുഷ്ഠാനങ്ങളുമായും ഈ വള്ളംകളിക്ക് അഭേദ്യമായ ബന്ധമുണ്ട്. ചിങ്ങമാസത്തിലെ തിരുവോണം കഴിഞ്ഞുള്ള ഉത്രട്ടാതി നാളിലാണ് ഈ ജലമേള നടക്കുന്നത്. ഈ ദിവസം തന്നെയാണ് ആറന്‍മുളയിലെ പാര്‍ത്ഥസാരഥി ഭഗവാന്റെ പ്രതിഷ്ഠാ ദിനവും.






Next Story

RELATED STORIES

Share it