അമ്മയുടെ മര്‍ദനമേറ്റ് മരിച്ച് മൂന്നു വയസുകാരന്റെ പിതാവും അറസ്റ്റില്‍
നേരത്തെ കുട്ടിയുടെ മാതാവും ഷഹജാദ് ഖാന്റെ ഭാര്യയുമായ ജാര്‍ഖണ്ഡ് സ്വദേശി ഹെന(28)യെയും പോലിസ് അറസ്റ്റു ചെയ്തിരുന്നു.കൊല്ലപ്പെട്ട കുട്ടിയുടെ മൃതദേഹം ഇന്ന് ഉച്ചയോടെ കളമശേരി പാലയ്ക്ക മുകള്‍ ജുമാ മസ്ജിദില്‍ കബറടക്കി. കബറടക്കുന്നതിനു മുമ്പായി കുട്ടിയുടെ മൃതദേഹം കാണാന്‍ മാതാപിതാക്കള്‍ക്ക് അവസരം നല്‍കി

ബുധനാഴ്ച പതിനൊന്നോടെ ഭക്ഷണം നല്‍കുമ്പോള്‍ അടുക്കളയിലെ സ്ലാബില്‍ നിന്ന് വീണ് കുട്ടിയുടെ ബോധം പോയെന്ന് പറഞ്ഞാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ കുട്ടിയുടെ ശരീരത്തില്‍ നേരത്തെ മര്‍ദ്ദിച്ചതിന്റെയും പൊള്ളലേല്‍പിച്ചതിന്റെയും പാടുകളുണ്ടായിരുന്നു. കാലുകളില്‍ അടിയേറ്റിരുന്നു. ഇതില്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പോലിസിനെയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെയും വിവരം അറിയിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ കുട്ടിയുടെ ബോധം നഷ്ടപ്പെട്ടിരുന്നു. ശ്വാസം കഴിക്കാനും കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് കുട്ടിയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി.തലയോട്ടിക്കും തലച്ചോറിനും പരിക്കേറ്റതിനെതുടര്‍ന്ന് കട്ട പിടിച്ച രക്തം മൂന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്ക് ശേഷം നീക്കം ചെയ്തുവെങ്കിലും ഇന്നലെ രാവിലെ 9.45 ഓടെ കുട്ടി മരിച്ചു.
കളമശേരിയില്‍ മെട്രോ സൈറ്റില്‍ ജെസിബി ഡ്രൈവറായി ജോലി ചെയ്യുകയാണ് ഷഹജാദ് ഖാന്‍. കൊല്ലപ്പെട്ട കുഞ്ഞും മാതാവ് ഹെനയും 20 ദിവസം മുമ്പാണ് കേരളത്തിലെത്തിയത്. ഷഹജാദ് ഖാന്‍ ഒരുവര്‍ഷമായി കേരളത്തിലുണ്ട്.കുടുതല്‍ അന്വേഷണത്തിന്റെ ഭാഗമായി ജാര്‍ഖണ്ഡിലേക്കും ബംഗാളിലേക്കും പ്രത്യേക പോലിസ് സംഘം പുറപ്പെട്ടിട്ടുണ്ട്. ഇവര്‍ നിയമപരമായി വിവാഹം കഴിച്ചതാണോയെന്നതടക്കം ഇരുവരുടെയും പശ്ചാത്തലം വിശദമായി പരിശോധിക്കാനാണ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച നിര്‍ദേശം. വേണമെങ്കില്‍ ഡിഎന്‍എ പരിശോധനയടക്കമുള്ള നടപടികളിലേക്കും അന്വേഷണസംഘം കടന്നേക്കും.
RELATED STORIES
ലോക്സഭയില്‍ അയോഗ്യനാക്കിയതിനു പിന്നാലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്‍...
27 March 2023 1:01 PM GMTലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഎം വിശാല സഖ്യത്തിനില്ലെന്ന് യെച്ചൂരി
27 March 2023 12:48 PM GMTജാമ്യവ്യവസ്ഥയില്‍ ഇളവ്: മഅ്ദനിയുടെ ഹരജി സുപ്രിംകോടതി ഏപ്രില്‍ 13ലേക്ക് ...
27 March 2023 12:11 PM GMTപുതുച്ചേരിയില്‍ ബിജെപി നേതാവിനെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊന്നു
27 March 2023 11:33 AM GMTരാഹുല്‍ ഗാന്ധിക്കെതിരായ നടപടി: പാര്‍ലിമെന്റില്‍ കറുപ്പണിഞ്ഞ് പ്രതിപക്ഷ ...
27 March 2023 8:22 AM GMTകണ്ണൂരില്‍ കോണ്‍ഗ്രസ് മാര്‍ച്ചില്‍ ലാത്തിച്ചാജ്ജ്; ഡിസിസി പ്രസിഡന്റ്...
27 March 2023 8:00 AM GMT