Kerala

കുളിക്കാനിറങ്ങിയ മൂന്ന് കോളജ് വിദ്യാര്‍ഥികളെ കാണാതായി

ഫയര്‍ഫോഴ്‌സും പോലിസും തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്

കുളിക്കാനിറങ്ങിയ മൂന്ന് കോളജ് വിദ്യാര്‍ഥികളെ കാണാതായി
X

കോട്ടയം: പാറമ്പുഴ മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ മൂന്ന് കോളജ് വിദ്യാര്‍ഥികളെ കാണാതായി. പുതുപ്പള്ളി ഐഎച്ച്ആര്‍ഡി കോളജ് വിദ്യാര്‍ഥികളെയാണ് കാണാതായത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെ പാറമ്പുഴ കിണറ്റുമൂട് തൂക്കുപാലത്തിനു സമീപമാണ് അപകടം. പുതുപ്പള്ളി ഐഎച്ച്ആര്‍ഡി കോളജിലെ എട്ടംഗ സംഘമാണ് കുളിക്കാനെത്തിയത്. ഇതിനിടയില്‍ ഒരു വിദ്യാര്‍ഥി അബദ്ധത്തില്‍ കാല്‍ വഴുതി വീണു. ഈ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റ് രണ്ടുപേരും ഒഴുക്കില്‍പ്പെട്ടത്. ഫയര്‍ഫോഴ്‌സും പോലിസും തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.




Next Story

RELATED STORIES

Share it