Kerala

വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് മൂന്നു കുട്ടികളെ കാണാതായി

വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് മൂന്നു കുട്ടികളെ കാണാതായി
X

കോഴിക്കോട്: വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും മൂന്ന് കുട്ടികളെ കാണാതായി. 16 വയസുള്ള മൂന്നു പേരെയാണ് ബുധനാഴ്ച വൈകുന്നേരം കാണാതായത്. അതേസമയം താമരശേരി ഭാഗത്ത് കുട്ടികളുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലിസ് അവിടേക്ക് തിരിച്ചിട്ടുണ്ട്. ബുധനാഴ്ച വൈകുന്നേരം ഏഴുവരെ ഇവര്‍ ഹോമിലുണ്ടായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.

ചേവായൂര്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നഗരത്തിലെ സിസിടിവി ഉള്‍പ്പടെയുള്ളവ പോലിസ് പരിശോധിച്ചു വരികയാണ്.





Next Story

RELATED STORIES

Share it