- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അമ്പൂരിയില്‍ യുവതിയെ കൊന്ന് കുഴിച്ചുമൂടിയ സംഭവം: കാമുകന്റെ സുഹൃത്ത് അറസ്റ്റില്‍
കാമുകനും സൈനികനുമായ അഖില്‍, സുഹൃത്ത് ആദര്‍ശ്, അഖിലിന്റെ സഹോദരന്‍ എന്നിവരാണ് അറസ്റ്റിലായത്. യുവതിയുടെ കഴുത്തില്‍ കയറിട്ടാണ് കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തില്‍നിന്ന് വ്യക്തമായതായി നെയ്യാറ്റിന്‍കര ഡിവൈഎസ്പി അറിയിച്ചു.
തിരുവനന്തപുരം: അമ്പൂരിയില്‍ യുവതിയെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ കാമുകന്റെ സുഹൃത്ത് പോലിസ് പിടിയില്‍. കാമുകനും സൈനികനുമായ അഖിലിന്റെ സുഹൃത്ത് ആദര്‍ശിനെയാണ് നെയ്യാര്‍ ഡാം പോലിസ് അറസ്റ്റുചെയ്തത്. കൊലക്കേസില്‍ പങ്കാളികളെന്ന് പോലിസ് സംശയിക്കുന്ന അഖിലിനും സഹോദരന്‍ രാഹുലിനും വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പോലിസ് അറിയിച്ചു. അവധിക്കുശേഷവും അഖില്‍ സര്‍വീസില്‍ പ്രവേശിക്കാതെ ഒളിവിലാണ്. രാഖിയുമായി അഖില്‍ സഞ്ചരിച്ച കാര്‍ തമിഴ്‌നാട്ടിലെ തൃപ്പരപ്പില്‍ പോലിസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന. യുവതിയുടെ കഴുത്തില്‍ കയറിട്ടാണ് കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തില്‍നിന്ന് വ്യക്തമായതായി നെയ്യാറ്റിന്‍കര ഡിവൈഎസ്പി അറിയിച്ചു.
പൂവാര്‍ തിരുപുറം ജോയ്ഭവനില്‍ രാജന്റെ മകള്‍ രാഖി(30)യുടെ മൃതദേഹമാണ് കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയത്. അമ്പൂരിക്കടുത്ത് തോട്ടുമുക്കില്‍ കാമുകനായ അഖിലിന്റെ വീടിനടുത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. എറണാകുളത്ത് കോള്‍സെന്റര്‍ ജീവനക്കാരിയായ രാഖിയെ ഈമാസം 21 മുതല്‍ കാണാനില്ലായിരുന്നു. ബന്ധുക്കള്‍ പോലിസില്‍ പരാതിയും നല്‍കിയിരുന്നു. രാഖിയുടെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അമ്പൂരി സ്വദേശിയായ അഖിലിനെ നിരന്തരമായി വിളിച്ചിരുന്നുവെന്ന വിവരം കിട്ടിയത്. ഇതെത്തുടര്‍ന്ന് പ്രദേശത്ത് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
അഖിലിന്റെ സുഹൃത്തിനെ ചോദ്യംചെയ്തതതോടെയാണ് സംഭവത്തിന്റെ ചുരുള്‍ അഴിഞ്ഞത്. ഇയാള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അഖിലിന്റെ നിര്‍മാണം നടക്കുന്ന വീട്ടില്‍നിന്നും മൃതദേഹം കണ്ടെത്തി. മൃതദേഹം കുഴിച്ചിട്ട സ്ഥലം കാട്ടികൊടുത്ത സുഹൃത്തിനെ പോലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തെപ്പറ്റി പോലിസ് പറയുന്നത് ഇങ്ങനെ: രാഖിയും അമ്പൂരി സ്വദേശിയായ അഖിലും പ്രണയത്തിലായിരുന്നു. എന്നാല്‍, അഖിലിന്റെ വിവാഹം മറ്റൊരു പെണ്‍കുട്ടിയുമായി നിശ്ചയിച്ചതോടെ രാഖി അഖിലിനെ നിരന്തരം ശല്യംചെയ്തിരുന്നു. ഇതെത്തുടര്‍ന്നാണ് രാഖിയെ കൊല്ലാന്‍ അഖില്‍ തീരുമാനിക്കുന്നത്. തുടര്‍ന്ന് ജൂലൈ 21ന് കാറില്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന ശേഷം കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടുകയായിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















