Kerala

സെക്രട്ടേറിയേറ്റിൽ സന്ദർശകർക്ക് തെർമൽ സ്‌കാനിങ്

ഔദ്യോഗിക ആവശ്യങ്ങൾക്കു വരുന്നവർ അതുസംബന്ധിച്ച രേഖകൾ കരുതണം. അല്ലാത്തവർക്ക് ഉദ്യോഗസ്ഥരുടെ അനുമതിയോടെ മാത്രമേ പ്രവേശനം അനുവദിക്കൂ.

സെക്രട്ടേറിയേറ്റിൽ സന്ദർശകർക്ക് തെർമൽ സ്‌കാനിങ്
X

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സെക്രട്ടേറിയറ്റിൽ ഇന്നുമുതൽ കർശന നിയന്ത്രണം ഏർപ്പെടുത്തി. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ നിയന്ത്രണം തുടരുമെന്ന് പൊതുഭരണ വകുപ്പിന്റെ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഔദ്യോഗിക ആവശ്യങ്ങൾക്കു വരുന്നവർ അതുസംബന്ധിച്ച രേഖകൾ കരുതണം. അല്ലാത്തവർക്ക് ഉദ്യോഗസ്ഥരുടെ അനുമതിയോടെ മാത്രമേ പ്രവേശനം അനുവദിക്കൂ. ഇന്നു മുതൽ ക്രമീകരണങ്ങൾ നിലവിൽവന്നു.

ശരീരോഷ്മാവ് പരിശോധിച്ചശേഷമേ ജീവനക്കാരെയും സന്ദർശകരെയും അകത്തു കടത്തൂ. 37.2 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ ശരീരോഷ്മാവുള്ളവർക്ക് പ്രവേശനം അനുവദിക്കില്ല. അവരുടെ പേരും വിലാസവും രജിസ്റ്ററിൽ രേഖപ്പെടുത്തിയശേഷം ദിശ ഹെൽപ്പ് ലൈനിൽ അറിയിക്കും.

വാഹനങ്ങൾക്ക് കന്റോൺമെന്റ് ഗേറ്റിലൂടെ മാത്രമേ പ്രവേശനം അനുവദിക്കൂ. ജീവനക്കാർക്ക് സൗത്ത് വെസ്റ്റ് ഗേറ്റിലൂടെയും പ്രവേശിക്കാം. വാഹനങ്ങൾ പുറത്തുപോകാൻ കന്റോൺമെന്റ് ഗേറ്റും സൗത്ത് വെസ്റ്റ് ഗേറ്റും ഉപയോഗിക്കാം. മറ്റു ഗേറ്റുകളെല്ലാം പൂർണമായും അടച്ചിടും. എല്ലാ ജീവനക്കാരും തിരിച്ചറിയൽ കാർഡ് ധരിക്കണമെന്നും ഉത്തരവിൽ പറയുന്നു.

Next Story

RELATED STORIES

Share it