Kerala

തീരവാസികളുടെ സമരത്തിന് പരിഹാരം ഉണ്ടാക്കണം: ബിഷപ് ഡോ. അലക്സ് വടക്കുംതല

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമാണം ആരംഭിച്ചതിനു ശേഷം തിരുവനന്തപുരം ജില്ലയിൽ വർധിച്ചുവരുന്ന തീരശോഷണത്തിനും കടൽ കയറ്റത്തിനും പരിഹാരം ഉണ്ടാക്കണം. തീരദേശ ജനത കുറേവർഷങ്ങളായി പ്രതിസന്ധികളും യാതനകളും അനുഭവിക്കുകയാണ്.

തീരവാസികളുടെ സമരത്തിന് പരിഹാരം ഉണ്ടാക്കണം: ബിഷപ് ഡോ. അലക്സ് വടക്കുംതല
X

കണ്ണൂർ: ലത്തീൻ സമുദായം തിരുവനന്തപുരത്തു നടത്തുന്ന സമരത്തിൽ ഉയർത്തുന്ന വിഷയങ്ങൾ കേരളത്തിലെ തീരദേശ ജനത ഒന്നാകെ നേരിടുന്ന പ്രശ്നങ്ങളാണെന്നും അവ പരിഹരിക്കാനുള്ള ഇടപെടലുകൾ സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നും കണ്ണൂർ രുപത ബിഷപ് ഡോ. അലക്സ് വടക്കുംതല ആവശ്യപ്പെട്ടു. തിരുവനന്തപുരത്തു നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെഎൽസിഎ)കണ്ണൂർ രുപത സമിതി കണ്ണൂർ കാൽടെകസ് ഗാന്ധിസർക്കിളിൽ നടത്തിയ പ്രതിഷേധജ്വാല ചടങ്ങിന്റെ ഉദ്ഘാടനം ബിഷപ് നിർവഹിച്ചു.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമാണം ആരംഭിച്ചതിനു ശേഷം തിരുവനന്തപുരം ജില്ലയിൽ വർധിച്ചുവരുന്ന തീരശോഷണത്തിനും കടൽ കയറ്റത്തിനും പരിഹാരം ഉണ്ടാക്കണം. തീരദേശ ജനത കുറേവർഷങ്ങളായി പ്രതിസന്ധികളും യാതനകളും അനുഭവിക്കുകയാണ്. തീരം കടലെടുത്തുകൊണ്ടിരിക്കുന്നു. ഭൂമി മാത്രമല്ല വിടും സ്ഥലവും കടലെടുക്കുന്നതോടെ കുടുംബങ്ങൾ സ്കുളിലും ഗോഡൗണിലും താമസിക്കുന്നു. ഇതു സംബന്ധിച്ച് സർക്കാരിന് നിവേദനങ്ങൾ നൽകുകയും ചർച്ചകൾ നടത്തുകയും ചെയ്തെങ്കിലും പരിഹാരം കാണുന്നില്ല. ഈ പ്രശ്നങ്ങൾക്കൊകെ ഉടനെ പരിഹാരം കാണാൻ സർക്കാർ നടപടിയൊടുക്കണമെന്ന് കെഎൽസിഎ രൂപത സമിതിയും ആവശ്യപ്പെട്ടു നിവേദനം നൽകി

കെഎൽസിഎ രൂപത പ്രസിഡന്റ് രതീഷ് ആന്റണി അധ്യക്ഷത വഹിച്ചു. കണ്ണൂർ രൂപത വികാരി ജനറാൾ മോൺ. ക്ലാരൻസ് പാലിയത്ത്, കെ എൽ സി എ സംസ്ഥാന പ്രസിഡന്റ ആന്റണി നൊറോണ, ഫാ. മാർട്ടിൻ രായപ്പൻ, ഫാ. ബെന്നി പൂത്തറയിൽ, ഉർസുലിൻ പ്രോവിൻഷ്യൽ സൂപ്പിരിയർ സി. വീണ, ഫാ. മെൽവിൻ, സി ട്രീസ ജോർജ്ജ്, ഷേർളി സ്റ്റാൻലി, സിബിൻ കളത്തിൽ, ക്രിസ്റ്റഫർ കല്ലറക്കൽ, കെ എച്ച് ജോൺ, സിക്സൺ ബാബു, ജോസഫൈൻ, ജോസ് പ്രകാശ് ചാലിൽ, റിനേഷ് ആന്റണി, അമൽദാസ് എന്നിവർ സംസാരിച്ചു.

Next Story

RELATED STORIES

Share it