Kerala

തേജസ് വാരിക പ്രവാചക പതിപ്പ് പ്രകാശനം ചെയ്തു

പ്രവാചക പതിപ്പില്‍ 'തിരുനബി ജീവിത വെളിച്ചം' എന്ന ശീര്‍ഷകത്തില്‍ എ കെ അബ്ദുല്‍ മജീദ്, അബ്ദുല്‍ നാസര്‍ നദ് വി, പി ടി കുഞ്ഞാലി, എ ജമീല ടീച്ചര്‍, ബഷീര്‍ മുഹ് യുദ്ദീന്‍, മുഹമ്മദ് കുട്ടി എളമ്പിലാക്കോട്, ഡോ. അഷ്‌റഫ് കല്‍പ്പറ്റ, ടി കെ ആറ്റക്കോയ എന്നിവരുടെ രചനകളും പുനര്‍വായനയില്‍ എ സഈദിന്റെ 'പ്രവാചകന്റെ രാഷ്ട്രീയം', ഇ വി അബ്ദുവിന്റെ 'ആ മനുഷ്യഹൃദയം ഉറങ്ങുന്നില്ല' എന്നീ ലേഖനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

X

തിരുവനന്തപുരം: തേജസ് വാരികയുടെ പ്രവാചക സ്‌പെഷ്യല്‍ പതിപ്പ് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യാ സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ബഷീര്‍ പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുല്‍ മജീദ് ഖാസിമിക്ക് കോപ്പി നല്‍കിയാണ് പ്രകാശനം ചെയ്തത്. ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി സലിം മൗലവി, പോപുലര്‍ ഫ്രണ്ട് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കരമന സലിം, സെക്രട്ടറിമാരായ നവാസ്, ഷെമീര്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ അസ്‌ലം മൗലവി, അഫ്‌സല്‍ മൗലവി എന്നിവര്‍ പങ്കെടുത്തു.

പ്രവാചക പതിപ്പില്‍ 'തിരുനബി ജീവിത വെളിച്ചം' എന്ന ശീര്‍ഷകത്തില്‍ എ കെ അബ്ദുല്‍ മജീദ്, അബ്ദുല്‍ നാസര്‍ നദ് വി, പി ടി കുഞ്ഞാലി, എ ജമീല ടീച്ചര്‍, ബഷീര്‍ മുഹ് യുദ്ദീന്‍, മുഹമ്മദ് കുട്ടി എളമ്പിലാക്കോട്, ഡോ. അഷ്‌റഫ് കല്‍പ്പറ്റ, ടി കെ ആറ്റക്കോയ എന്നിവരുടെ രചനകളും പുനര്‍വായനയില്‍ എ സഈദിന്റെ 'പ്രവാചകന്റെ രാഷ്ട്രീയം', ഇ വി അബ്ദുവിന്റെ 'ആ മനുഷ്യഹൃദയം ഉറങ്ങുന്നില്ല' എന്നീ ലേഖനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it