മോഷണക്കേസില്‍ അറസ്റ്റിലായ പ്രതി ആത്മഹത്യക്ക് ശ്രമിച്ചെന്ന് പോലിസ്; ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കോടതിയില്‍ നിന്ന് കൊണ്ട് വരുന്നതിനിടെ മൂത്രമൊഴിക്കാന്‍ ഇറങ്ങിയ പ്രതി ഈ സമയം തല ചുമരില്‍ ഇടിച്ച് പരിക്കേല്‍പ്പിച്ചെന്നാണ് പോലിസ് പറയുന്നത്.

മോഷണക്കേസില്‍ അറസ്റ്റിലായ പ്രതി ആത്മഹത്യക്ക് ശ്രമിച്ചെന്ന് പോലിസ്; ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കാസര്‍കോട്: മാല മോഷണക്കേസില്‍ അറസ്റ്റിലായ പ്രതി പോലിസ് സ്‌റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ചതായി പോലിസ്. കര്‍ണാടക സുള്ള്യ സ്വദേശി ബഷീര്‍ ആണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പോലിസ് പറയുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു.

കാസര്‍കോട് നെല്ലിക്കട്ടയില്‍ താമസിക്കുന്ന ബഷീറിനെ മാല തട്ടിപ്പറിക്കുന്നതിനിടെ കഴിഞ്ഞ ദിവസം കാനത്തൂരില്‍ നിന്നും നാട്ടുകാര്‍ പിടികൂടിയിരുന്നു. ആദൂര്‍ പോലിസ് കസ്റ്റഡിയിലെടുത്ത ബഷീറിനെ ഇന്ന് വൈകുന്നേരം കാസര്‍കോട് കോടതിയില്‍ ഹാജരാക്കി. തിരികെ മടങ്ങുന്നതിനിടെ മൂത്രം ഒഴിക്കണമെന്ന് ബഷീര്‍ ആവശ്യപ്പെടുകയായിരുന്നു. വിദ്യാനഗര്‍ പോലിസ് സ്‌റ്റേഷനില്‍ മൂത്രമൊഴിക്കാന്‍ ഇറങ്ങിയ പ്രതി ഈ സമയം തല ചുമരില്‍ ഇടിച്ച് പരിക്കേല്‍പ്പിച്ചെന്നാണ് പോലിസ് പറയുന്നത്.

RELATED STORIES

Share it
Top