Kerala

മേല്‍ശാന്തിയുടെ വീട്ടില്‍ മോഷണം: പ്രതി അറസ്റ്റില്‍

വള്ളിയൂര്‍ക്കാവ് താന്നിക്കലിലെ വീടിന്റെ ടെറസിന് മുകളില്‍ ഒളിച്ചുതാമസിച്ചുവരികയായിരുന്നു പ്രതി.

മേല്‍ശാന്തിയുടെ വീട്ടില്‍ മോഷണം: പ്രതി അറസ്റ്റില്‍
X

കല്‍പ്പറ്റ: മാനന്തവാടി വള്ളിയൂര്‍കാവ് ക്ഷേത്രത്തിലെ മേല്‍ശാന്തി ശ്രീജേഷ് നമ്പൂതിരിയുടെ വീട്ടില്‍നിന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ പ്രതിയെ മാനന്തവാടി പോലിസ് അറസ്റ്റുചെയ്തു. പേരിയ വരയാല്‍ സ്വദേശി പ്രജീഷ് (42) ആണ് ഇന്നലെ രാത്രി അറസ്റ്റിലായത്. വള്ളിയൂര്‍ക്കാവ് താന്നിക്കലിലെ വീടിന്റെ ടെറസിന് മുകളില്‍ ഒളിച്ചുതാമസിച്ചുവരികയായിരുന്നു പ്രതി.

നാട്ടുകാര്‍ കണ്ടതോടെ ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിടയില്‍ നാട്ടുകാരും പോലിസും ചേര്‍ന്ന് ഇയാളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് പനമരത്ത് ദേവാലയങ്ങളില്‍ നടന്ന മോഷണത്തിന് പിന്നിലും പ്രജീഷാണെന്നാണ് സൂചന. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Next Story

RELATED STORIES

Share it