സൂര്യനും ചന്ദ്രനും ഭൂമിയും നേര്‍ക്കുനേര്‍; അപൂര്‍വ ഗോളശാസ്ത്ര സംഗമം നാളെ രാവിലെ 7.21ന്
ഇതേക്കുറിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന വ്യാജ സന്ദേശത്തിന് ശാസ്ത്രീയ അടിത്തറയില്ലെന്നും ആശങ്കപ്പെടേണ്ടെന്നും ജനങ്ങളെ ഭീതിയിലാക്കുന്ന ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്നും കേരളവെതര്‍ ഡോട്ട് ഇന്‍ അറിയിച്ചു.

എന്താണ് ഇക്വിനോക്‌സ്, സൂപ്പര്‍മൂണ്‍?
സൂപ്പര്‍ മൂണും ഇക്വിനോക്‌സും ഒന്നിച്ചുവരുന്ന പ്രതിഭാസമാണ് സൂപ്പര്‍വോം ഇക്വിനോക്‌സ് മൂണ്‍. 2019 ലെ മൂന്നാമത്തെയും അവസാനത്തെയും സൂപ്പര്‍മൂണ്‍ ആണ് നാളെ. സാധാരണ ചന്ദ്രനേക്കാള്‍ തിളക്കത്തിലും വലിപ്പത്തിലും ചന്ദ്രന്‍ ദൃശ്യമാവുന്നതാണ് സൂപ്പര്‍ മൂണ്‍ പ്രതിഭാസം. ജനുവരി 21, ഫെബ്രുവരി 19 തിയ്യതികളിലായിരുന്നു ഈ വര്‍ഷത്തെ രണ്ട് സൂപ്പര്‍ മുണുകള്‍.
ഇക്വിനോക്‌സ് അഥവാ വിഷുവം
ഭൂമധ്യരേഖയും സൂര്യന്റെ മധ്യഭാഗവും അഭിമുഖമായി വരുന്ന അവസ്ഥയാണ് ഇക്വിനോക്‌സ് അഥവാ വിഷുവം. സാധാരണ വര്‍ഷത്തില്‍ രണ്ടുതവണ ഇതു സംഭവിക്കാറുണ്ട്. എന്നാല്‍ സൂപ്പര്‍മൂണും ഇക്വിനോക്്‌സും ഒന്നിച്ചുവരുന്നത് 19 വര്‍ഷം കൂടുമ്പോഴാണ്. 2000 മാര്‍ച്ചിലാണ് അവസാനമായി ഈ രണ്ടു പ്രതിഭാസങ്ങളും ഒന്നിച്ചുവന്നത്. ഇനി 2030 വരെ കാത്തിരിക്കേണ്ടിവരും. നാളെ ഈ വര്‍ഷത്തെ അവസാനത്തെ സൂപ്പര്‍ മൂണാണ്. ഇന്ന് ചന്ദ്രന്‍ സാധാരണയേക്കാള്‍ 30 ശതമാനത്തിലേറെ തിളക്കത്തിലും 14 ശതമാനത്തിലേറെ വലിപ്പത്തിലും കാണാം.
നാളെ രാത്രിയും പകലും തുല്യം
ഇക്വിനോക്‌സ് എന്ന ലാറ്റിന്‍ വാക്കിന്റെ അര്‍ഥം രാവും പകലും തുല്യമെന്നാണ്. സൂര്യനും ഭൂമിയും നേരെ അഭിമുഖമായി വരുമ്പോള്‍ ഭൂമിയില്‍ പകലും രാത്രിയും 12 മണിക്കൂര്‍ വീതമായി മാറും. കൂടാതെ സൂര്യ രശ്മികള്‍ നേരിട്ട് ഭൂമിയില്‍ പതിക്കും. കൂടുതല്‍ കൃത്യമായി സൂര്യന്‍ കിഴക്ക് ഉദിക്കുകയും പടിഞ്ഞാറ് അസ്തമിക്കുകയും ചെയ്യും.
വ്യാജ പ്രചാരണവും യാഥാര്‍ഥ്യവും
ഇക്വിനോക്‌സ് എന്ന പ്രതിഭാസത്തെ തുടര്‍ന്ന് ഈമാസം 22 മുതല്‍ 28 വരെ ചൂട് കുടൂമെന്നും ശരീരത്തിലെ ജലാംശം പെട്ടെന്ന് നഷ്ടമാവുമെന്നും ശരീരത്തില്‍ നിന്ന് വെള്ളം നഷ്ടപ്പെട്ട് ആരോഗ്യ പ്രശ്‌നമുണ്ടാവുമെന്നാണ് പ്രചാരണം. ഇതിനാല്‍ ഈ ദിവസങ്ങളില്‍ ധാരാളം വെള്ളം കുടിക്കണമെന്നും സന്ദേശത്തില്‍ പറയുന്നു.
എന്നാല്‍ സാധാരണ ചൂടും കാലാവസ്ഥയുമാണ് ഉണ്ടാവുകയെന്ന് വിദഗ്ധര്‍ പറയുന്നു. സൂര്യന്‍ ഭൂമധ്യ രേഖയ്ക്കു മുകളില്‍ വരുന്നത് സൂര്യപ്രകാശം നേരിട്ട് കേരളം ഉള്‍പ്പെടുന്ന മേഖലയിലെത്തും. എന്നാല്‍ നാളെ മുതല്‍ 3 ദിവസം കേരളത്തില്‍ ആകാശത്ത് മേഘങ്ങളുണ്ടാവും. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴയ്ക്കും സാധ്യതയുണ്ട്. അസാധാരണമായ ഒരു കാലാവസ്ഥാ മാറ്റത്തിനും ഇക്വിനോക്‌സ് കാരണമാവില്ലെന്ന് നേരത്തെയുണ്ടായ ഇത്തരം പ്രതിഭാസങ്ങളുടെ ചരിത്രം പരിശോധിക്കുമ്പോള്‍ വ്യക്തമാവുന്നതെന്നും കേരളവെതര്‍ ഡോട്ട് ഇന്‍ അറിയിക്കുന്നു.
RELATED STORIES
സിപിഎം വനിതാ നേതാക്കള്‍ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMTഅഞ്ചുനില ഫ്ളാറ്റിന്റെ ലിഫ്റ്റില്‍ കുടുങ്ങി ഒമ്പതു വയസ്സുകാരന്...
28 March 2023 12:38 PM GMT100 കോടി ഭക്ഷണ പദ്ധതി: എം എ യൂസുഫലി 22 കോടി രൂപ നല്കി
28 March 2023 11:40 AM GMTകശുവണ്ടി വ്യവസായത്തെ രക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം:...
28 March 2023 9:45 AM GMTമഹാരാഷ്ട്രയില്‍ പള്ളിയില്‍ കയറി ഇമാമിനെ ആക്രമിച്ച് താടിവടിച്ചു
28 March 2023 9:13 AM GMTപിഎസ് സി നിയമന ശുപാര്‍ശ ഇനി ഡിജിലോക്കറില്‍; പരിഷ്കാരം ജൂണ്‍...
28 March 2023 8:14 AM GMT